ഞാന്‍ നായികയാകുന്നു എന്ന് കേട്ട് ആസിഫ് ചിരിച്ചുകാണും: സായി പല്ലവി
പ്രേമത്തില്‍ മലരായി എത്തിയ സായി പല്ലവിയോടുള്ള പ്രേമം മൂത്തിരിക്കുകയാണ് കേരളക്കരയ്ക്ക്. അതുകൊണ്ട് തന്നെ സായി വീണ്ടും നായികയായെത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അത്രയങ്ങ് സന്തോഷിക്കാന്‍ വരട്ടെ.
ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി) എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി സായി പല്ലവി വീണ്ടും എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സായി. എന്താണ് സായി പറയുന്നത്? തുടര്‍ന്ന് വായിക്കൂ...

ഞാന്‍ നായികയാകുന്നു എന്ന് കേട്ട് ആസിഫ് ചിരിച്ചുകാണും
എനിക്കുറപ്പുണ്ട്, ഇടി എന്ന ചിത്രത്തില്‍ ഞാന്‍ നായികയാകുന്നു എന്ന വാര്‍ത്ത കേട്ട് സംവിധായകന്‍ സാജിദും നടന്‍ ആസിഫ് അലിയും ചിരിച്ചു കാണും.

ഞാന്‍ നായികയാകുന്നു എന്ന് കേട്ട് ആസിഫ് ചിരിച്ചുകാണും
ഞാനിപ്പോഴും പ്രേമത്തിന്റെ ഹാങിലാണ്. അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ കുറച്ച് സമയം വേണ്ടിവരും എന്നാണ് സായി പല്ലവി പറഞ്ഞിരിക്കുന്നത്.

ഞാന്‍ നായികയാകുന്നു എന്ന് കേട്ട് ആസിഫ് ചിരിച്ചുകാണും
ഇനി പറഞ്ഞത് കേട്ടിട്ട് വിശ്വാസമില്ലെങ്കില്‍, സായി പല്ലവിയുടെ പോസ്റ്റ് തന്നെ കണ്ടോളൂ.

ഞാന്‍ നായികയാകുന്നു എന്ന് കേട്ട് ആസിഫ് ചിരിച്ചുകാണും
ആസിഫ് അലി ടൈറ്റില്‍ റോളിലെത്തുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം അഥവാ ഇടി (ഐഡിഐ) എന്ന ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്നാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വന്നത്

ഞാന്‍ നായികയാകുന്നു എന്ന് കേട്ട് ആസിഫ് ചിരിച്ചുകാണും
ബാംഗ്ലൂര്‍ ഡെയ്‌സ് ഫെയിം സജീദ് യാഹിയ അരൂസ് ഇര്‍ഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം അഥവാ ഇഡി സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇടിയ്ക്കുണ്ട്


Click it and Unblock the Notifications











