»   » മോഹന്‍ലാലിന്റെ നായികയാവാന്‍ സായി പല്ലവിയില്ല, വാര്‍ത്തകള്‍ തെറ്റ്

മോഹന്‍ലാലിന്റെ നായികയാവാന്‍ സായി പല്ലവിയില്ല, വാര്‍ത്തകള്‍ തെറ്റ്

Posted By:
Subscribe to Filmibeat Malayalam

ആരാണ് പറഞ്ഞത് തന്റെ ചിത്രത്തില്‍ നായിക സായി പല്ലവിയാണെന്ന്. സംവിധായകന്‍ മേജര്‍ രവിയാണ് ഇക്കാര്യം ചോദിക്കുന്നത്. മോഹന്‍ലാലിന്റെ നായികയാവാന്‍ സായി പല്ലവിയെത്തില്ലെന്നാണ് മേജര്‍ രവി പറയുന്നത്. അങ്ങനെയൊരു കാര്യം താന്‍ എവിടെയും പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ നായികയായി 71 വാറില്‍ സായി പല്ലവിയെത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍, ഇത്തരത്തിലുള്ള പ്രചരണം എങ്ങനെയുണ്ടായി എന്നു തനിക്കറിയില്ലെന്നു അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന് തീരുമാനിച്ചാല്‍ താന്‍ തന്നെ അറിയിക്കുമെന്ന് മേജര്‍ രവി പറയുന്നു. അതിനിടയില്‍ ഇല്ലാത്ത പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

sai-pallavi

സായി പല്ലവി മറ്റു ചിത്രങ്ങളിലെത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. എന്നാല്‍, ഇപ്പോള്‍ മറ്റൊരു ചിത്രം ചെയ്യാന്‍ തല്‍ക്കാലം ചിന്തിക്കുന്നില്ലെന്നാണ് സായി പല്ലവി പറഞ്ഞത്. പ്രേമത്തിന്റെ ഹാങ് ഓവര്‍ മാറട്ടെയെന്നാണ് താരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍-മേജര്‍രവി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 71-വാര്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് മേജര്‍ രവി. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

English summary
Actress Sai pallavi not in 71 war says dirctor major ravi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam