എല്ലാം ഒറിജിനൽ ചിത്രങ്ങൾ: ട്രോളുകൾക്ക് സായി പല്ലവിയുടെ മറുപടി ഇതാണ്
പ്രശസ്ത താരം സായി പല്ലവി, മലയാളം സിനിമയിൽ കരിയർ തുടങ്ങി, സൗത്ത് ഇന്ത്യയിൽ ഒട്ടാകെ പേരെടുത്ത്, ഇപ്പോൾ ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ്. ഒന്നല്ല, രാമായണവും, ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാവുന്ന റൊമാന്റിക് ചിത്രവും ഉൾപ്പെടെ രണ്ടു പ്രൊജെക്ടുകളാണ് സായി പല്ലവിയുടേതായി ഹിന്ദിയിൽ റിലീസിന് ഒരുങ്ങുന്നത്. എന്നാൽ, വ്യക്തി ജീവിതത്തിലേക്ക് വന്നാൽ, അടുത്തിടെയായി ഗോസിപ്പ് കോളങ്ങളിലും, ട്രോൾ പേജുകളിലും നിറഞ്ഞു നിൽക്കുകയാണ് പ്രേമം നായിക. അതിന് കാരണം അവരുടെ ബിക്കിനി ചിത്രങ്ങളും.
അടുത്തിടെ സായി പല്ലവിയുടെ സഹോദരി പൂജ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വെക്കേഷൻ ചിത്രങ്ങൾ വൈറലായതോടെ, അതിൽ ബിക്കിനി അണിഞ്ഞു പ്രത്യക്ഷപ്പെട്ട നടിയെ ട്രോളി സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. താരത്തിന്റെ 'സിമ്പിൾ പെൺകുട്ടി' എന്ന പരിവേഷം വെറും അഭിനയമാണെന്നും, അവർ സിനിമയ്ക്കായി ഒരു ഇമേജ് കൊണ്ട് നടക്കുകയാണെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ അത് ഒറിജിനൽ ചിത്രങ്ങൾ അല്ലെന്നും, മോർഫ് ചെയ്തതാണെന്നും പറഞ്ഞു കൊണ്ട് നടിയുടെ ആരാധകർ കൂടി രംഗത്ത് വന്നതോടെ, ഇന്റർനെറ്റ് രണ്ടു ചേരിയിലായി.

എന്നാൽ അതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് സായി പല്ലവി ഇപ്പോൾ. തന്റെ കുടുംബത്തിന് ഒപ്പമുള്ള കൂടുതൽ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ റീൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സായ് പല്ലവി രസകരമായ രീതിയിൽ ഈ സാഹചര്യത്തോട് പ്രതികരിച്ചു. പുതിയ ചിത്രങ്ങൾ യഥാർത്ഥമാണെന്നും എ. ഐ. സൃഷ്ടിച്ചതല്ലെന്നും സായി പല്ലവി എഴുതി. താരത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ സത്യത്തിൽ ഉള്ളത് അവരുടെ സഹോദരി പൂജയാണെന്നും, ആരൊക്കെയോ ചേർന്ന് ആ ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നും, പുറത്തു വന്നതിനെ തുടർന്നാണ് സായി പല്ലവിയുടെ പോസ്റ്റ്.
"പി.എസ്: മുകളിലുള്ള ചിത്രങ്ങൾ യഥാർത്ഥമാണ്, അവ എ.ഐ സൃഷ്ടിച്ചവയല്ല" എന്ന് അവർ എഴുതി. പൂർണ്ണമായും നീന്തൽ വസ്ത്രങ്ങൾ ധരിച്ച് ബീച്ചിൽ സന്തോഷത്തോടെ അവധിക്കാലം ആസ്വദിക്കുന്ന സായ് പല്ലവിയെ പോസ്റ്റിൽ കാണാൻ കഴിയും. അനിയത്തി പൂജയോടൊപ്പം, സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി ഏറെ രസകരമായ കുറച്ചു ദിവസങ്ങളാണ് നടി വിദേശത്ത് ചിലവഴിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പ്രശസ്ത താരം ട്രോളുകൾക്ക് ചുട്ട മറുപടി നൽകി, തന്റെ യഥാർത്ഥ 'ബിക്കിനി ചിത്രങ്ങൾ' പങ്കു വച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

പഠിക്കുന്ന കാലത്ത് ഇങ്ങനെയായിരുന്നില്ല; സായ് പല്ലവിയുടെ 'നല്ല കുട്ടി' ഇമേജിനെതിരെ അഭിപ്രായങ്ങൾ
ചന്ദൂ മൊണ്ടേതിയുടെ തണ്ടേൽ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യയ്‌ക്കൊപ്പം നടി അവസാനമായി അഭിനയിച്ചത്. ദംഗൽ ഒരുക്കിയ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിൽ സീതയായി എത്തുന്നത് സായി പല്ലവിയാണ്. രൺബീർ കപൂർ ശ്രീരാമനായി അഭിനയിക്കുന്ന ചിത്രത്തിൽ, രാവണനായി എത്തുന്നത് യഷ് ആണ്. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പം ഒരു ചിത്രത്തിലും അവർ അഭിനയിക്കുന്നു.
2021 ൽ പുറത്തിറങ്ങിയ ചിത്തിരൈ സേവാനം എന്ന ചിത്രത്തിലൂടെയാണ് നടിയുടെ സഹോദരി പൂജ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്, പക്ഷേ അതിനുശേഷം ഒരു സിനിമയിലും അവർ പ്രത്യക്ഷപ്പെട്ടിട്ടില്ല. അടുത്തിടെ വിവാഹിതയായ പൂജ, ഇപ്പോൾ സിനിമയിൽ നിന്നും അകന്ന് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സായി പല്ലവിയെക്കാൾ സജീവമാണ് അവർ.


Click it and Unblock the Notifications











