വേഷം ചെറുത്, രംഗം കുറവ്.. സായി പല്ലവി ആ സിനിമ നിരസിക്കാന്‍ കാരണം?
വന്നപ്പോള്‍ മുതലേ സായി പല്ലവി വാര്‍ത്തകളില്‍ നിറയുന്നു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ്.. അത്രയേറെ കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ മാത്രം, തന്റെ നിബന്ധനകള്‍ അംഗീകരിക്കുമെങ്കില്‍ മാത്രമേ സായി പല്ലവി ഒരു സിനിമ ചെയ്യുകയുള്ളൂ. തന്റെ നിബന്ധനകള്‍ ഒത്തുവരാത്തതിനാല്‍ സായി നിരസിച്ച ചിത്രങ്ങളും ഒരുപാടാണ്. അക്കൂട്ടത്തിലേക്കിതാ ഒന്നുകൂടെ.
മലയാളത്തില്‍ നിന്ന് നേരെ തെലുങ്കിലേക്ക് ചേക്കെറിയ സായി പല്ലവി രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ അവിടെ സൂപ്പര്‍ഹിറ്റാണ്. അതുകൊണ്ട് തന്നെ നന്ദമൂരി കല്യാണ്‍ റാം നായകനാകുന്ന ചിത്രത്തിലേക്ക് നായികയായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ വിരിചി വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം സായി പല്ലവി നിരസിച്ചു.

എന്താണ് കാരണം
തന്റെ കഥാപാത്രത്തിന് കഥയില്‍ വേണ്ടത്ര പ്രാധാന്യമില്ലെന്നും രംഗങ്ങള്‍ കുറവാണെന്നും പറഞ്ഞാണത്രെ സായി പല്ലവി ചിത്രം വേണ്ടെന്ന് വച്ചത്.

മാതൃകാപരം
കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള സായി പല്ലവിയുടെ ഈ മറുപടി മാതൃകാപരമാണെന്നാണ് തെലുങ്ക് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.

പുതിയ ചിത്രം
പടി പടി ലേച്ച മനസ്സു എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ സായി പല്ലവി. റൊമാന്റിക് ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശര്‍വാനന്ദാണ് നായകന്‍. ഡിസംബര്‍ 21 ന് ചിത്രം തിയേറ്ററിലെത്തും.

തെലുങ്കില്‍ സായി പല്ലവി
മലയാളത്തില്‍ പ്രേമം, കലി എന്നീ ചിത്രങ്ങള്‍ ചെയ്ത ശേഷം സായി നേരെ പോയത് തെലുങ്കിലേക്കാണ്. ഫിദ എന്ന ആദ്യ ചിത്രം ഗംഭീര വിജയം നേടി. തുടര്‍ന്ന് നാനിക്കൊപ്പം ചെയ്ത എംസിഎയും ഹിറ്റായതോടെ സായി തെലുങ്കരുടെ സ്വന്തമായി മാറുകയായിരുന്നു.


Click it and Unblock the Notifications