»   » മലര്‍ മിസ്സിനെ പോലെ അല്ല ഭാനുമതി! മറ്റൊരു തരംഗവുമായി സായി പല്ലവിയുടെ ഫിദ മലയാളത്തിലേക്ക് വരുന്നു!

മലര്‍ മിസ്സിനെ പോലെ അല്ല ഭാനുമതി! മറ്റൊരു തരംഗവുമായി സായി പല്ലവിയുടെ ഫിദ മലയാളത്തിലേക്ക് വരുന്നു!

By: Teresa John
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രനെന്ന സംവിധായകന്‍ സംഭാവന ചെയ്ത നിരവധി താരങ്ങളാണ് ഇന്ന് സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പല തരാങ്ങളും. അക്കൂട്ടത്തില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി വളര്‍ന്നത് സായി പല്ലവിയാണ്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയിലേക്ക് സായി ഉയര്‍ന്നത് കേവലം ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു.

പൂമരം കൊണ്ട് കപ്പല്‍ മാത്രമല്ല, പൂക്കളവും ഇടാം! കാളിദാസിന്റെ ഓണാഘോഷം പൂമരത്തിനൊപ്പം ഇങ്ങനെ!!!

sai-pallavi

നിലവില്‍ മലയാളത്തില്‍ രണ്ട് സിനിമയും തെലുങ്കിലെ ഒരു സിനിമയിലുമാണ് സായി നായികയായി അഭിനയിച്ചിരുന്നത്. ഫിദ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി തെലുങ്കില്‍ സായി അഭിനയിച്ചിരുന്നത്. ശേഖര്‍ കമുല സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ മലര്‍ മിസിനെ പോലെ തന്നെ തെലുങ്കിലെ ഭാനുമതിയും തരംഗമായിരുന്നു.

ഇനി ആ ഭാനുമതിയെ മലയാളികള്‍ക്കും കാണാം. സായിയുടെ ഫിദ മലയാളത്തിലേക്കും മൊഴി മാറി പ്രദര്‍ശനത്തിന് വരാന്‍ പോവുകയാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനായിരുന്നു ഈ വാര്‍ത്ത പുറത്ത് വിട്ടത്. തെലുങ്കില്‍ വന്‍വിജയം നേടിയ ഫിദ എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി, എന്റെ വിതരണ കമ്പനിയായ ആര്‍ ഡി ഇല്യുമിനേഷന്‍സ് തിയറ്ററുകളില്‍ എത്തിക്കുന്നു. ടീസര്‍ കാണുക. എന്നും പറഞ്ഞ് സംവിധായകന്‍ ടീസറും തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടിരുന്നു.

English summary
Sai Pallavi's coming soon in malayalam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam