സായി പല്ലവി ഒരു അതിശയം തന്നെയാണ്.. ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സായി പല്ലവി!
നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലൂടെയായിരുന്നു സായി പല്ലവിയുടെ സിനിമ അരങ്ങേറ്റം. മലര്‍ മിസ്സായി പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയിരിക്കുകയാണ്. സായി പല്ലവിയെ നായികയാക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ പിന്നാലെ തന്നെയാണ്. നടിയുടെ മികവുറ്റ അഭിനയവും ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റാവുന്നതുമാണ് നിര്‍മാതാക്കളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം.

ഇപ്പോഴിതാ ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയുടെ റെക്കോര്‍ഡ് വരെ തകര്‍ത്തിരിക്കുകയാണ് സായി പല്ലവി. സായി നായികയായി അഭിനയിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഫിദ. ചിത്രത്തിലെ 'വച്ചിണ്ടേ വച്ചിണ്ടേ' എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ബാഹുബലിയെ പിന്നിലാക്കിയിരിക്കുന്നത്.
2017 സെപ്റ്റംബര്‍ 23 ന് പോസ്റ്റ് ചെയ്ത പാട്ട് ഇതിനകം 15 കോടിയോളം ആളുകളാണ് കണ്ടിരിക്കുന്നത്. അതില്‍ നാല് ലക്ഷം ലൈക്കും ഗാനത്തിനുണ്ട്. സായിയുടെ മനോഹരമായ ഡാന്‍സ് ഉള്ളതാണ് പാട്ടിനെ ഏരെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. പത്ത് കോടി വ്യൂസ് നേടിയ ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ശേഖര്‍ കമുല സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വരുണ്‍ തേജയാണ് സായിയുടെ നായകനായി വരുന്നത്.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam


Click it and Unblock the Notifications











