തെലുങ്കില്‍ വീണ്ടും തിളങ്ങി സായി പല്ലവി! പുതിയ ചിത്രം പടി പടി ലെച്ച മനസിന്റെ ടീസര്‍ തരംഗമാവുന്നു!

By Midhun Raj

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് സായി പല്ലവി. പ്രേമത്തിനും കലി എന്ന ചിത്രത്തിനും ശേഷം മലയാളം വിട്ട നടി തെലുങ്കിലായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. തെലുങ്കിലെ ആദ്യ ചിത്രം തന്നെ മെഗാഹിറ്റായതോടെ അവിടെ സായിയുടെ താരമൂല്യം ഉയര്‍ന്നിരുന്നു.

ഫിദയ്ക്കു ശേഷം മിഡില്‍ ക്ലാസ് അബ്ബായി, കണം തുടങ്ങിയ സിനിമകളും സായിയുടെതായി തെലുങ്കില്‍ പുറത്തിറങ്ങിയിരുന്നു. സായി പല്ലവി നായികയായി എത്തുന്ന പുതിയ ചിത്രമാണ് പടി പടി ലെച്ചെ മനസു. സൂപ്പര്‍താരം ശര്‍വാനന്ദ് നായകനായി എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.

sai pallavi,

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 14 ലക്ഷം ആള്‍ക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്.

പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസംബറിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X