ഡയലോഗില്ലാതെ മാസ്സ് കാണിച്ച് സായ് പല്ലവി! ഫഹദിനൊപ്പമുള്ള വരവും കിടുക്കിയെന്ന് ആരാധകര്‍! കാണൂ!
അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമം കണ്ടവരാരും മലര്‍ മിസ്സിനെ മറന്നുകാണാനിടയില്ല. മുഖക്കുരവും ചുരുണ്ട മുടിയുമൊക്കെ ട്രെന്‍ഡിംഗായി മാറിയത് പ്രേമത്തിന് ശേഷമായിരുന്നു. നിവിന്‍ പോളിയുടെ നായികയായി ഗംഭീര പ്രകടനമായിരുന്നു സായ് പല്ലവി കാഴ്ച വെച്ചത്. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു ഈ താരം സിനിമയില്‍ അഭിനയിക്കാനെത്തിയത്. അഭിനേത്രി എന്നതിനും അപ്പുറത്ത് മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് സായ് നേരത്തെ തെളിയിച്ചിരുന്നു. ഡാന്‍സുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. പ്രേമത്തിലെ ഡപ്പാംകൂത്തിനും മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രേമത്തിനും മുന്‍പ് കസ്തൂരിമാനില്‍ താനഭിയിച്ചിരുന്നുവെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലിയില്‍ നായികയായി എത്തിയതും സായ് പല്ലവിയായിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്കും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. കലി ഇറങ്ങി 3 വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ ചിത്രവുമായി താരം വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ഫഹദ് ഫാസില്‍ ചിത്രമായ അതിരനിലൂടെയായിരുന്നു ആ വരവ്. വിവേക് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡയലോഗുകള്‍ കുറവായിരുന്നുവെങ്കിലും സായ് പല്ലവി തന്റെ റോള്‍ മനോഹരമാക്കിയെന്നായിരുന്നു ആരാധകരും പറഞ്ഞത്.

ഡോക്ടറാണെങ്കില്‍ക്കൂടിയും ചികിത്സയ്ക്കായി ആരും തനിക്കരികിലേക്ക് വരില്ലെന്നാണ് താരം പറയുന്നത്. എത്രയോ മുന്‍പാണ് താരം ഡോക്ടറായി പ്രാക്റ്റീസ് ചെയ്തത്. പല കാര്യങ്ങളും മറന്നുപോയി. ഇനിയും അതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. പ്രിസ്‌ക്രിപ്ഷനല്ല സെല്‍ഫി ചോദിച്ചാണ് തനിക്കരികിലേക്ക് ആളുകളെത്തുന്നതെന്നും സായ് പല്ലവി പറയുന്നു.


Click it and Unblock the Notifications