യൂടുബില്‍ തരംഗമായി റൗഡി ബേബി! 10 വര്‍ഷം മുന്‍പത്തെ തോല്‍വിയുടെ കണക്കുതീര്‍ത്ത് സായി പല്ലവി! കാണൂ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ചിത്രത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തെ കേരളത്തിലെന്ന പോലെ തെന്നിന്ത്യയിലെ സിനിമാ പ്രേമികളിലും ഇഷ്ടപ്പെട്ടിരുന്നു. പ്രേമത്തിനു ശേഷം തെലുങ്കിലും തമിഴിലുമായിട്ടാണ് നടി തിളങ്ങിയിരുന്നത്. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ തന്റെ താരമൂല്യം ഉയര്‍ത്താനും സായി പല്ലവിക്ക് സാധിച്ചിരുന്നു.
സായിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മാരി 2 തിയ്യേറ്ററുകളില്‍ തരംഗം സ്യഷ്ടിച്ച് മുന്നേറുകയാണ്. മികച്ചൊരു മാസ് എന്റര്‍ടെയ്‌നറായ മാരി 2 നെഗറ്റീവ് പബ്ലിസിറ്റിക്കിടയിലും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനരംഗം കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇതിനോടകം യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് പാട്ട് മാറിയിരിക്കുന്നത്. റൗഡി ബേബിക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതക്കിടെ സായി പല്ലവി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

തരംഗമായി റൗഡി ബേബി
മാരി 2 പുറത്തിറങ്ങുന്നതിനു മുന്‍പായി തരംഗമായി മാറിയ ഗാനമായിരുന്നു റൗഡി ബേബി. സിനിമ പുറത്തിറങ്ങിയതിനു ശേഷവും പാട്ട് സമൂഹ മാധ്യമങ്ങളില്‍ യുവാക്കള്‍ ഏറ്റെടുത്തിരുന്നു. തിയ്യേറ്ററുകളില്‍ എറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ച ഗാനരംഗവും ഇതുതന്നെയായിരുന്നു. ടിക്ക് ടോക്ക് അക്കൗണ്ടുകളിലെല്ലാം റൗഡി ബേബി പാട്ടുതന്നെയായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്. പാട്ടിനേക്കാള്‍ സായി പല്ലവിയുടെയും ധനുഷിന്റെയും ഡാന്‍സായിരുന്നു ഏറെ ശ്രദ്ധേയമായി മാറിയിരുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍
ധനുഷിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് സായി പല്ലവി ഗാനരംഗത്തില്‍ നടത്തിയിരിക്കുന്നതെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ 48ലക്ഷത്തിലധികം പേരാണ് ഈ ഗാനം യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. പാട്ടിന്റെതായി നിരവധി ഡാന്‍സ് കവര്‍ വേര്‍ഷന്‍ വീഡിയോകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്ലാവര്‍ക്കും പല്ലവിയുടെ എനര്‍ജിയെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചുമായിരുന്നു പറയാനുണ്ടായിരുന്നത്.

പ്രഭുദേവയുടെ കൊറിയോഗ്രാഫി
ഡാന്‍സ് ഇതിഹാസം പ്രഭുദേവയായിരുന്നു ഈ പാട്ടിന് കൊറിയോഗ്രാഫി ചെയ്തിരുന്നത്. പ്രഭുദേവ ഒരുക്കിയ ഡാന്‍സ് സ്‌റ്റെപ്പുകള്‍ തരംഗമായി മാറി. ധനുഷിനൊപ്പം മല്‍സരിച്ചുകൊണ്ടുളള പ്രകടനമാണ് സായി നടത്തിയത്. സായി പല്ലവിക്കും കരിയറിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ് ഈ ഗാനം. വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രഭുദേവയുടെ പേരില്‍ സംഘടിപ്പിച്ച ഡാന്‍സ് റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു നടി. ഉങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന റിയാലിറ്റി ഷോയിലായിരുന്നു സായി പങ്കെടുത്തത്. റിയാലിറ്റി ഷോയില്‍ സെമി ഫൈനല്‍ വരെയെത്തിയ നടി അന്ന് കണ്ണീരോടെ ആയിരുന്നു പുറത്തായത്.

യാദൃശ്ചികതകളുടെ തുടര്‍ച്ചയെന്നോണം
പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ സായി വീണ്ടുമെത്തിയപ്പോള്‍ യാദൃശ്ചികതകളുടെ തുടര്‍ച്ചയെന്നോണം പ്രഭുദേവയും ഉണ്ടായിരുന്നു കൂടെ. ഇത്തവണ പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ഡാന്‍സ് കളിക്കാന്‍ വന്നുവെന്നതാണ് പ്രത്യേകത. റൗഡി ബേബി തരംഗമായി മുന്നേറുന്നതിനിടെ ഈ സന്തോഷം സായി പല്ലവി പങ്കുവെച്ചിരുന്നു. തന്റെ ട്വറ്റര്‍ പേജില്‍ പ്രഭുദേവയ്‌ക്കൊപ്പമുളള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്.

സായി പല്ലവിയുടെ ട്വീറ്റ് ഇങ്ങനെ
നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം നല്‍കിയിട്ടുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട ഒന്നിനാല്‍ നിങ്ങളെ അനുഗ്രഹിക്കും. ഇങ്ങനെയായിരുന്നു സായി പല്ലവി ട്വറ്ററില്‍ കുറിച്ചിരുന്നത്. എവിഎം സ്റ്റുഡിയോയില്‍ വെച്ച് പ്രഭുദേവയ്‌ക്കൊപ്പം എടുത്ത ചിത്രമായിരുന്നു സായി പല്ലവി പങ്കുവെച്ചിരുന്നത്.
ട്വീറ്റ് കാണൂ


Click it and Unblock the Notifications











