»   » സംവിധായകന്‍ മുതല്‍ പഴംപൊരി നല്‍കിയ ചേട്ടന്മാര്‍ വരെ എല്ലാവര്‍ക്കും നന്ദി: സായി പല്ലവി

സംവിധായകന്‍ മുതല്‍ പഴംപൊരി നല്‍കിയ ചേട്ടന്മാര്‍ വരെ എല്ലാവര്‍ക്കും നന്ദി: സായി പല്ലവി

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം റിലീസായപ്പോള്‍ സായി പല്ലവി തന്റെ ഫേസ്ബുക്കില്‍ നീണ്ട ഒരു പോസ്റ്റിട്ടിരുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും, നായകന്‍ നിവിന്‍ പോളിയ്ക്കുമുള്‍പ്പടെ, സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ച എല്ലാവര്‍ക്കും സായി ഒറ്റ പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ഇപ്പോള്‍ കലിയുടെ സമയമാണ്. അതുപോലൊരു പോസ്റ്റ് വീണ്ടും സായിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു.

സംവിധായകന്‍ സമീര്‍ താഹിര്‍ മുതല്‍ സെറ്റില്‍ പഴംപൊരി എത്തിച്ചുകൊടുത്ത ചേട്ടന്മാര്‍ക്ക് വരെ നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. തന്നെ വിശ്വസിച്ച് ഇത്രയും മനോഹരമായ വേഷം നല്‍കിയതിനും ഒരു സഹോദരനെ പോലെ ക്ഷമയോടെ നിന്നതിനുമാണ് സമീര്‍ താഹിറിന് നന്ദി പറഞ്ഞത്. അനുജത്തി പൂജയ്ക്കും തനിയ്ക്കും ദുല്‍ഖര്‍, താങ്കളെ ഒരുപാട് ഇഷ്ടമായി എന്നും സായി പറഞ്ഞു.


 sai-pallavi

മനോഹരമായ ഹൃദയത്തിനുടമയായി സൗബിനിക്കാ താങ്കളെയും പൂജയ്ക്കും എനിക്കും ഒരുപാട് ഇഷ്ടമായി. തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഛായാഗ്രഹകന്‍ ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, നിര്‍മാതാക്കളായ ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ അങ്ങനെ ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞാണ് സായി പല്ലവി നന്ദി അറിയിച്ചത്.


സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ക്കും, തന്നെ ഈ നിലയില്‍ ഉയര്‍ത്തി, എന്നും പിന്തുണ നല്‍കുന്ന കുടുംബത്തിനും നന്ദി പറയാന്‍ സായി മറന്നിട്ടില്ല. സംവിധായകന്‍ ദിലീഷ് പോത്തന്‍, തമിഴ് സംവിധായകനായ രാജ്കുമാര്‍ പെരിയസാമി തുടങ്ങിയവരുള്‍പ്പടെ പോസ്റ്റിന് കമന്റിടുകയും അതിന് സായി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.


Time for my thank you note!!!I thank God to have blessed me such beautiful opportunities where i end up surprising...


Posted by Sai Pallavi on Sunday, March 27, 2016

English summary
Sai Pallavi said Thanks to all through facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X