For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലര്‍ മിസ് തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നു! സായി പല്ലവിയുമായി പൊരുത്തപ്പെടാന്‍ ഇത് വേണം..!

  |

  പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ച സായി പിന്നീട് തെലുങ്കിലും തമിഴിലും സജീവമാവുകയായിരുന്നു. സായി നായികയായി അഭിനയിച്ച എല്ലാ സിനിമകളും തിയറ്ററുകളില്‍ വലിയ കൈയടി നേടിയിരുന്നവയാണ്.

  മോഹന്‍ലാല്‍ സ്‌നേഹത്തോടെ സംസാരിച്ചു; അതിന് ഇത്രയും വലിയ വില കൊടുക്കണമെന്നു കരുതിയില്ലെന്ന് വിനയന്‍!

  എന്നാല്‍ സായിയുടെ സിനിമകളുടെ ലൊക്കേഷനില്‍ നിന്നും പുറത്ത് വരുന്നത് നല്ല വാര്‍ത്തകളല്ല. പലരും മോശം അഭിപ്രായമാണ് നടിയെ കുറിച്ച് പറയുന്നത്. മുന്‍പ് സായി പല്ലവിയുമായുള്ള വഴക്കിനെ തുടര്‍ന്ന് നടന്‍ നാനി ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തിരുന്നു. അപ്പോള്‍ സായിയെ വിവാഹം കഴിക്കുന്ന ആള്‍ എങ്ങനെയായിരിക്കും.. അക്കാര്യം നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്...

   സായി പല്ലവി പറയുന്നതിങ്ങനെ...

  സായി പല്ലവി പറയുന്നതിങ്ങനെ...

  തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് സായി പല്ലവി. ലേഡീ സൂപ്പര്‍ സ്റ്റാറുമാരെയെല്ലാം പിന്തള്ളിയാണ് സായിയുടെ യാത്ര. അതിനിടെ തന്റെ പ്രണയത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. നല്ലത് പോലെ ക്ഷമയുള്ള ഒരാള്‍ക്ക് മാത്രമേ താനുമായി പൊരുത്തപ്പെടാന്‍ കഴിയു. അത്തരമൊരാളെ മാത്രമേ താന്‍ പ്രണയിക്കുകയുള്ളു. എന്നെ സ്‌നേഹിക്കുന്ന ആളില്‍ എന്റെ അമ്മ ഉണ്ടാവണം. ഡാന്‍സ് റിയാലിറ്റി ഷോ യില്‍ പങ്കെടുക്കുന്ന കാലത്ത് രാത്രിയിലായിരുന്നു ഷൂട്ട്. അമ്മ കൂടെ ഇരിക്കേണ്ട ആവശ്യമില്ലെങ്കിലും അമ്മ എന്നോടൊപ്പം വന്ന് കൂട്ടിരിക്കും. ഡബ്ബിംഗ് മണിക്കൂറുകളോളം നീളും. അന്നേരമൊക്കെ വട്ടായി പോവുന്ന അവസ്ഥകളുണ്ടാവും. അപ്പോള്‍ അമ്മയെ ജനലിലൂടെ നോക്കിയാല്‍ അമ്മയുടെ ഒരു ചിരിയുണ്ട്. അത് കാണുമ്പോള്‍ എല്ലാ പ്രായസവും മാറുമെന്നും സായി പറയുന്നു.

  അതാണ് അമ്മ...

  അതാണ് അമ്മ...

  അതുപോലെ എനിക്ക് ദാഹിക്കുമ്പോള്‍ അമ്മ ആരുടെയെങ്കിലും കൈയില്‍ വെള്ളം കൊടുത്തയച്ചിട്ടുണ്ടാവും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും. തന്നെ പ്രണയിക്കുന്ന ആളിലും ഇതുപോലെയുള്ള ഗുണങ്ങള്‍ വേണം. ആ കെയര്‍ ആണ് നടി പ്രതീക്ഷിക്കുന്നത്. തിരക്കുള്ള ജീവിതത്തില്‍ ഇതുവരെ തനിക്ക് പ്രണയിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും സായി പറയുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

   സായിയുടെ തിരക്കുകള്‍

  സായിയുടെ തിരക്കുകള്‍

  അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ സിനിമയിലേക്കെത്തിയ സായി പല്ലവി മലയാളത്തില്‍ രണ്ട് സിനിമകള്‍ അഭിനയിച്ചതിന് ശേഷം തെലുങ്കിലായിരുന്നു ചുവടുറപ്പിച്ചത്. സായിയുടെ തെലുങ്കിലെ ആദ്യ ചിത്രമായിരുന്നു ഫിദ. സായി പല്ലവിയും വരുണ്‍ തേജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാളത്തിലേക്കും മൊഴി മാറ്റി വന്നിരുന്നു. ഭാനുമതി എന്ന കഥാപാത്രത്തിലൂടെ ഫിദയില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്. തെലുങ്കില്‍ മാത്രമല്ല തമിഴിലും നിരവധി സിനിമകള്‍ സായിയെ തേടി എത്തുന്നുണ്ട്.

  പ്രതിഫലം

  പ്രതിഫലം

  സായി ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോവും. അതുപോലെ പ്രതിഫലത്തിന്റെ കാര്യത്തിലും ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലാത്ത ആളാണ് സായി പല്ലവി. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും 1.5 കോടി രൂപ വരെ സായിയ്ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ആദ്യ സിനിമയില്‍ അഭിനയിക്കുന്നതിനായി 40 ലക്ഷമായിരുന്നു സായി വാങ്ങിയത്. അടുത്ത സിനിമയില്‍ അത് 70 ലക്ഷമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്റേടി, വാശിക്കാരി, വഴക്കാളി, ജാഡ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ വേറെയും സായി പല്ലവിയ്ക്കുണ്ട്.

  ലാലേട്ടന്റെ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയ പയ്യന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിന്റെ 4 സിനിമ!!

  English summary
  Sai Pallavi saying about her life partner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X