ഞാന്‍ അഭിനയം നിര്‍ത്തുന്നില്ല; സായി പല്ലവി

By Aswini

ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയയായതിനൊപ്പം സായി പല്ലവിയെ കുറിച്ചും ഇല്ലാക്കഥകള്‍ മെനയാന്‍ തുടങ്ങിയിരിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ ശ്രദ്ധേയായ സായി പല്ലവി അഭിനയം ഉപേക്ഷിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

വാര്‍ത്ത നിഷേധിച്ച് സായി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സായി വാര്‍ത്തയോട് പ്രതികരിച്ചത്. താനിപ്പോള്‍ അഭിനയം നിര്‍ത്തുന്നില്ലെന്ന് സായി പോസ്റ്റില്‍ വ്യക്തമാക്കി.

This is for all those wonderful people who have taken time off their lives to write to me ... im humbled by ur love ......

Posted by Sai Pallavi on Wednesday, June 10, 2015

തന്നെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സായിയുടെ പോസ്റ്റ് തുടങ്ങുന്നത്. പലരും എന്നോട് മെസേജയച്ചു ചോദിച്ചു, ഞാന്‍ അഭിനയം നിര്‍ത്തുകയാണോ എന്ന്. ഒരിക്കലുമില്ല. മലരിനെ പോലെ മികച്ച വേഷങ്ങള്‍ വന്നാല്‍ അഭിനയത്തില്‍ തുടരാന്‍ തന്നെയാണ് താത്പര്യം- സായി വ്യക്തമാക്കി.

sai-pallavi

ഒരു പ്രമുഖ മാധ്യമത്തിന് സായി നല്‍കിയ അഭിമുഖമാണ് തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കിയത്. അഭിനയമോ നൃത്തമോ ഡോക്ടറോ എന്ന ചോദ്യത്തിന്, ഞാനൊരു ഡോക്ടര്‍ ആകും എന്ന് മാത്രമേ എനിക്കിപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സായിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X