»   » താനിതുവരെ ഡോക്ടര്‍ ആയിട്ടില്ല എന്ന് സായി പല്ലവി

താനിതുവരെ ഡോക്ടര്‍ ആയിട്ടില്ല എന്ന് സായി പല്ലവി

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മലര്‍ മിസ് ഡോക്ടറായി എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലെ ആരാധകരും വാര്‍ത്ത ആഘോഷിച്ചു. എന്നാല്‍ താന്‍ ശരിയ്ക്കും ഡോക്ടര്‍ ആയിട്ടില്ല എന്ന് സായി പല്ലവി പറയുന്നു.

മമ്മൂട്ടി മുതല്‍ സായി പല്ലവി വരെ, വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നു, ഇന്ന് മിന്നുന്ന താരങ്ങള്‍

അറുപത്തിമൂന്നാമത് ബ്രിട്ടാനിയ ഫിലിം ഫെയറിന്റെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം (പ്രേമം) സ്വീകരിച്ച് സംസാരിക്കുകയായിരുന്നു താരം.

 sai-pallavi

ജോര്‍ജ്ജിയയില്‍ നിന്ന് എം ബി ബി എസ് ബിരുദം പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ണമായും ഞാനൊരു ഡോക്ടര്‍ ആയിട്ടില്ല. ഇന്ത്യയില്‍ ഒരു പരീക്ഷ കൂടെ എഴുതിയാലേ ഡോക്ടര്‍ എന്ന പദവി പൂര്‍ണമായും എനിക്ക് സ്വന്തമാകുകയുള്ളൂ- സായി പറഞ്ഞു.

ധനുഷ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാമോ?

ഈ പുരസ്‌കാരം ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണെന്നും സായി പറഞ്ഞു. ഇതിന്റെ എല്ലാ ക്രഡിറ്റും അല്‍ഫോണ്‍സ് പുത്രനുള്ളതാണ്. നിവിന്‍ പോളിയ്ക്കും സായി പല്ലവി നന്ദി പറഞ്ഞു.

-
-
-
-
-
English summary
'Premam' fame Sai Pallavi, who recently graduated medicine in Georgia says that she can't call herself a doctor yet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam