രണ്ട് മാസത്തിന് ശേഷം പുതിയ ചിത്രങ്ങളുമായി സായി പല്ലവി! ഐശ്വര്യ ലക്ഷ്മിയുടെ കമന്‌റ് വൈറല്‍
പ്രേമം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ തരംഗമായി മാറിയ നായികയാണ് സായി പല്ലവി. നായികയായുളള നടിയുടെ അരങ്ങേറ്റ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിവിന്‍ പോളി നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടിയും കാഴ്ചവെച്ചത്. പ്രേമത്തിലൂടെ കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും നിരവധി ആരാധകരെ സായി പല്ലവിക്ക് ലഭിച്ചിരുന്നു. പ്രേമത്തിന് പിന്നാലെ സൂപ്പര്‍ താര സിനിമകളിലെല്ലാം നായികയായി നടി അഭിനയിച്ചിരുന്നു. സായി പല്ലവിയുടെതായി പുറത്തിറങ്ങിയിരുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരുന്നത്.

അതേസമയം സമൂഹ മാധ്യമങ്ങളിലും ആക്ടീവാകാറുളള താരമാണ് സായി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പുതിയ ചിത്രങ്ങള്‍ സായി പല്ലവി പങ്കുവെച്ചിരിക്കുന്നത്. പ്രകൃതിമനോഹരമായ പശ്ചാത്തലത്തിലുളള ചിത്രങ്ങളാണ് സായി പല്ലവിയുടെതായി പുറത്തുവന്നിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ആരാധകര്‍ക്കൊപ്പം സഹതാരങ്ങളും സായി പല്ലവിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ നടി ഐശ്വര്യ ലക്ഷ്മി കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. മലര്‍ വൈബ്‌സ് എന്നാണ് ഐശ്വര്യ ലക്ഷ്മി സായി പല്ലവിയുടെ ചിത്രങ്ങള്‍ താഴെ കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ ട്രിച്ചിയിലെ ഒരു കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ സായി പല്ലവിയുടെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുളള ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷനായായാണ് താരം എത്തിയത്. ഓഗസ്റ്റ് 31നായിരുന്നു പരീക്ഷ നടന്നത്.
അന്ന് സായി പല്ലവിയെ നേരിട്ട് കണ്ടത്തോടെ സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. അന്ന് മാസ്‌ക് ധരിച്ച് ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരമാണ് സായി പല്ലവി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എന്‍ജികെ എന്ന ചിത്രമാണ് സായി പല്ലവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ ഫഹദ് ഫാസില്‍ നായകനായ അതിരനിലാണ് സായി പല്ലവി എറ്റവുമൊടുവിലായി അഭിനയിച്ചത്.


Click it and Unblock the Notifications