For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാണയെ കാത്തിരുന്ന് മടുത്തു, നായകനില്ലാതെ സായി പല്ലവി അഭിനയിച്ചു തുടങ്ങുന്നു!!

    |

    റാണ ദഗ്ഗുപതിയും സായി പല്ലവിയും ഒന്നിച്ചെത്തുന്ന വൃത്ത പറവം എന്ന ചിത്രത്തെ കുറിച്ച് ഇതിനോടകം പല വാര്‍ത്തകളും വന്നു കഴിഞ്ഞു. റാണയുടെ തിരക്കുകള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു നീണ്ടു പോയിക്കണ്ടിരിയ്ക്കുകയാണ്.

    ലുക്കാണ്.. അനുപമയും മാറിക്കൊണ്ടിരിയ്ക്കുന്നു, പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു

    നിലവില്‍ യു എസ് എ യില്‍ ചികിത്സയിലാണ് റാണ ദഗ്ഗുപതി. സെപ്റ്റംബര്‍ മാസത്തോടെ മാത്രമേ ഇന്ത്യയില്‍ തിരിച്ചെത്തുകയുള്ളൂ. അതിനുള്ളില്‍ സായി പല്ലവിയ്ക്ക് അടുത്ത ചിത്രത്തിനുള്ള സമയമാവും. ശേഖര്‍ കാമുല്‍ സംവിധാനം ചെയ്യുന്ന നാഗ ചൈതന്യ ചിത്രത്തിന് വേണ്ടി സെപ്റ്റംബറിലാണ് സായി പല്ലവി ഡേറ്റ് നല്‍കിയിരിയ്ക്കുന്നത്.

    ranaandsaipallavi

    രണ്ട് ചിത്രങ്ങളുടെയും ഡേറ്റ് ക്ലഷ് ആകും എന്നതിനാല്‍ റാണ ദഗ്ഗുപതിയെ കാത്തു നില്‍ക്കാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സായി പല്ലവിയുടെ ചില പ്രധാന രംഗങ്ങള്‍ ഇപ്പോള്‍ ചെയ്തു തുടങ്ങും. റാണയും സായി പല്ലവിയും ഒന്നിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഒക്ടോബറിലോ നവംബറിലോ ഷൂട്ട് ചെയ്യും എന്നാണ് വിവരം.

    ചിത്രത്തിലെ കഥാപാത്രം സായി പല്ലവിയെ അത്രയേറെ ആകര്‍ഷിച്ചിട്ടുണ്ട്. അക്കാരണം കൊണ്ടാണ് ചിത്രത്തിന് വേണ്ടി നടി ഇത്രയധികം കാത്തിരിയ്ക്കുന്നത്. ഒരു നെക്‌സല്‍ യുവതിയായിട്ടാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത്. 1990 കളിലെ നെക്‌സല്‍ കാലത്തെ പുനരാവിഷ്‌കരിക്കുകയാണ് ചിത്രം.

    English summary
    Sai Pallavi shooting without Rana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X