»   » ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

Posted By:
Subscribe to Filmibeat Malayalam

മലരിന് ശേഷം വീണ്ടും സായി പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന് കേട്ടപ്പോള്‍ ചിലരൊന്നും വിശ്വസിച്ചിരുന്നില്ല. നേരത്തെയും സായി വരുന്നു എന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇല്ല എന്ന വ്യക്തത നടി നല്‍കിയതായിരുന്നു അതിനുള്ള കാരണം.

എന്നാല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേണ്ടി ദുല്‍ഖറിന്റെ നായികയായി സായി പല്ലവി എത്തുന്നു എന്നത് സത്യമാണ്. ഇതിനായി ജോര്‍ജയില്‍ എം ബി ബി എസ് പഠിയ്ക്കുന്ന സായി പല്ലവി ഒരു മാസത്തെ അവധിയ്ക്ക് ഇന്ത്യയിലെത്തുകയാണെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത,

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മലര്‍ മിസ് വീണ്ടും മലയാളത്തിലെന്നു വരും എന്ന് കാത്തിരിയ്ക്കുകയായിരുന്നു പ്രേക്ഷകര്‍.

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

മുമ്പ് പല തവണ സായി പല്ലവി തിരിച്ചു വരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താനിപ്പോഴും പ്രേമത്തിന്റെ ഹാങ്ങോവറിലാണെന്നും അത് മാറാതെ പുതിയ ചിത്രം എടുക്കില്ലെന്നുമായിരുന്നു സായിയുടെ ന്യായീകരണം.

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് പുതിയ സമീര്‍ താഹിര്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ വന്നത്. ദുല്‍ഖറിന്റെ നായികയായി സായി വീണ്ടും വരുന്നു എന്ന്.

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

ജോര്‍ജയില്‍ എം ബി ബി എസ് പഠിയ്ക്കുന്ന സായി പല്ലവി ഒരു മാസത്തെ അവധിയ്ക്ക് ഇന്ത്യയിലെത്തുകയാണെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

മലയാളത്തിലെ രണ്ട് യങ്സ്റ്റാര്‍സാണ് ദുല്‍ഖറും നിവിനും. നിവിന്‍ പോളിയ്ക്ക് ശേഷം ദുല്‍ഖറിനൊപ്പം നായികയായി സായി പല്ലവി എത്തുന്നു എന്ന വാര്‍ത്ത സന്തോഷം നല്‍കുന്നു

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് വേണ്ടിയാണ് സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും നേരത്തെ ഒന്നിച്ചത്. രാജേഷ് ഗോപിനാഥന്‍ എന്ന നവാഗതനാണ് ഈ പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്

ദുല്‍ഖറിന് വേണ്ടി ഒരുമാസത്തെ അവധിയെടുത്ത് സായി പല്ലവി വരുന്നു

ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയ്ക്കായി സംവിധായകന്‍ ഒരുപാട് അലഞ്ഞിരുന്നു. 16 നും 24 നും ഇടയില്‍ പ്രായം തോന്നിയ്ക്കുന്ന പെണ്‍കുട്ടിയെയായിരുന്നു സംവിധായകന് ആവശ്യം. ഒടുവില്‍ ആ അന്വേഷണം സായി പല്ലവിയില്‍ അവസാനിക്കുകയായിരുന്നു

English summary
Sai Pallavi who is 'the' Malar of Malayalees was approached for Samir Thahir's upcoming movie a month ago. She had expressed her doubt considering her MBBS studies in Georgia clashing with the shoot. '

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam