»   » ഗ്ലാമര്‍ വേഷമിടാന്‍ സംവിധായകര്‍ ആവശ്യപ്പെട്ടോ; സായി പല്ലവി പ്രതികരിയ്ക്കുന്നു

ഗ്ലാമര്‍ വേഷമിടാന്‍ സംവിധായകര്‍ ആവശ്യപ്പെട്ടോ; സായി പല്ലവി പ്രതികരിയ്ക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം സായി പല്ലവിയ്ക്ക് ധാരാളം അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ പഠനത്തിന്റെ കാര്യം പറഞ്ഞ് സായി അതെല്ലാം വേണ്ട എന്ന് വച്ചു. ഇടയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്നൊരു ചിത്രം ചെയ്തു.

സ്റ്റൈല്‍ & ഗ്ലാമര്‍ കവര്‍ ഗേളായി സായി പല്ലവി; ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കി സിനിമയില്‍ സജീവമാകാന്‍ ശ്രമിയ്ക്കുന്ന സായി പല്ലവി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ തമിഴില്‍ നടിയുടെ അനാവശ്യ നിബന്ധനകള്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്ന കിംവദന്തി ഉണ്ടായിരുന്നു. ആരാണ് ഇത്തരം വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് ചോദിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സായി.

വാര്‍ത്തകള്‍ ഇപ്രകാരം

ഗ്ലാമര്‍ വേഷങ്ങള്‍ സിനിമില്‍ ഉണ്ടാവാന്‍ പാടില്ല, ദ്വയാര്‍ത്ഥ പ്രയോഗമുള്ള സംഭാഷണങ്ങള്‍ ഉണ്ടാവാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ സായി പല്ലവിയി വയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടിയുടെ നിബന്ധനകളെ തുടര്‍ന്ന് പ്രതിസന്ധിയിലായി എന്നും വാര്‍ത്തകളുണ്ടായിരുന്നു.

അവസരങ്ങള്‍ നഷ്ടപ്പെടുന്നു

നടിയുടെ അനാവശ്യ നിബന്ധനകള്‍ കാരണം തമിഴില്‍ അവസരങ്ങള്‍ കുറയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് സായി പല്ലവിയ്ക്ക് പിന്മാറേണ്ടി വന്നിരുന്നു. അത് പോലെ അജിത്ത് നായകനാകുന്ന സിനിമയും നഷ്ടപ്പെട്ടു.

ഇതാരുടെ സൃഷ്ടി

ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സായി പല്ലവി. ഇതാരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് നടി ചോദിയ്ക്കുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടോ?

സംവിധായകന്‍ തന്നോട് ഗ്ലാമര്‍ വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രചിരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്നും സായി പല്ലവി വ്യക്തമാക്കി. എന്നോട് കഥ പറയുന്നവര്‍ എനിക്ക് കംഫര്‍ട്ടബിളായ രീതിയിലാണ് പറയുന്നത്. ആരും ഗ്ലാമറസ്സായ വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് നിര്‍ത്തണം- സായി പല്ലവി പറഞ്ഞു.

English summary
Her makeup-less look and the classy yet simple demeanour are often quoted as the reasons why the Malayali audience loved Sai Pallavi in Premam. The actress, who has made inroads into Telugu industry recently with a Sekhar Kammula - Varun Tej project, has been the topic of conversation on certain online forums recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam