»   » തെലുങ്കിലും താരമാവാനൊരുങ്ങി സായ് പല്ലവി, സോഷ്യല്‍ മീഡിയയിലെങ്ങും 'ഫിദ' തരംഗം !!

തെലുങ്കിലും താരമാവാനൊരുങ്ങി സായ് പല്ലവി, സോഷ്യല്‍ മീഡിയയിലെങ്ങും 'ഫിദ' തരംഗം !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാള മനസ്സ് കീഴടക്കിയ സായ് പല്ലവി തെലുങ്കിലേക്ക് പ്രവേശിക്കുകയാണ്. അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലൂടെയാണ് മെഡിക്കല്‍ ബിരുദധാരിയായ സായ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കലിയിലാണ് താരം അഭിനയിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ.

ശേഖര്‍ കാമ്മുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് വരുണ്‍ തേജാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്. സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ്ങില്‍ ഫിദ ഒന്നാമതെത്തുകയും ചെയ്തു. റൊമാന്റിക് ത്രില്ലറായ ചിത്രത്തില്‍ വരുണ്‍ തേജും സായിയും ചേര്‍ന്നുള്ള രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Fida, Sai Pallavi

വളരെ മികച്ചൊരു പ്രണയ ചിത്രമാണ് ഇതെന്ന തരത്തിലുള്ള ടാഗ് ലൈനാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എന്‍ആര്‍ ഐ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.ജൂണ്‍ 23 ന് ടിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. തമിഴില്‍ സായിയെ നായികയാക്കി കാറു എന്ന ഹൊറര്‍ ചിത്രവും ഒരുങ്ങുന്നുണ്ട്.

English summary
Premam fame Sai Pallavi is making her Telugu debut this year with the Varun Tej starrer Fidaa. Official teaser for the movie directed by Sekhar Kammula was released on Saturday. From what we get to see in the teaser, Fidaa promises to be a beautiful love story. It comes with the tagline ‘Love-Hate-Love’ and is reportedly the story of an NRI who falls in love with a girl from Telangana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam