മുന്നറിയിപ്പ് ഏറ്റു, റാണ ചിത്രത്തില്‍ ഡി ഗ്ലാം ലുക്കില്‍ സായി പല്ലവി
സായി പല്ലവിയും റാണ ദഗ്ഗുപതിയും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ മാസങ്ങള്‍ക്ക് മുന്നേ പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേഷനൊന്നു വന്നില്ല. റാണയുടെ തിരക്കുകള്‍ കാരണം സിനിമയുടെ ഷൂട്ടിങ് വൈകുകയായിരുന്നു. ഒടുവില്‍ ഇനിയും ഷൂട്ടിങ് തുടങ്ങിയില്ലെങ്കില്‍ ചിത്രത്തില്‍ നിന്ന് പിന്മാറും എന്ന് സായി പല്ലവി മുന്നറിയിപ്പ് നല്‍കിയതോടെ എല്ലാം കാര്യത്തിലും നീക്ക്‌പോക്ക് സംഭവിച്ചു.
ലൂസിഫറിന്റെ വഴിയേ ഉണ്ടയും! ഷൈന്‍ ടോം ചാക്കോയെ പരിചയപ്പെടുത്തി ആദ്യ ക്യാരക്ടര്‍ പോസ്റ്ററെത്തി!
ജൂണ്‍ ആദ്യം ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് വിവരം. എന്തായാലും ചിത്രത്തില്‍ സായി പല്ലവിയുടെ കഥാപാത്രത്തെ കുരിച്ചുള്ള വിവരങ്ങളൊക്കെ വന്നിട്ടുണ്ട്. പൊതുവെ ഗ്ലാമറസ്സല്ലാത്ത സായി പല്ലവി ഡി ഗ്ലാം വേഷത്തിലാണത്രെ വൃത്ത പര്‍വ്വം 1992 എന്ന ചിത്രത്തിലെത്തുന്നത്. ഒരു ചരിത്ര സിനിമയാണ്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സുരേഷ് ബാബുവാണ്.

കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്ന സായി പല്ലവി സിനിമകള്‍ തിരഞ്ഞെടുക്കുന്നത് വളരെ സെലക്ടീവായിട്ടാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും സായി പല്ലവി വിജയം കീഴടക്കിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിരന്‍ എന്ന മലയാള സിനിമയ്ക്കും മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്. നന്ദ ഗോപാല കൃഷ്ണ എന്ന തമിഴ് ചിത്രമാണ് അടുത്ത റിലീസ്.


Click it and Unblock the Notifications