കരയാന്‍ പറഞ്ഞാല്‍ സായി പല്ലവി ശരിക്കും കരഞ്ഞുകളയും, സംവിധായകന്‍ പറയുന്നു!!

മലയാളവും, തെലുങ്കും കഴിഞ്ഞ് ഒടുവില്‍ സായി പല്ലവി തന്റെ മാതൃഭാഷയില്‍ എത്തി. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളക്കരയില്‍ ശ്രദ്ധ നേടിയ സായി പല്ലവി ഫിദ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്തെത്തിയത്. അവിടെയും വരവ് അറിയിച്ച സായി ഇപ്പോള്‍ തമിഴിലേക്ക് മാറിയിരിയ്ക്കുകയാണ്.

തമിഴകത്ത് നല്ലൊരു തുടക്കം കാത്തിരുന്നത് കൊണ്ടാണ് ഇത്രയും വൈകിയത്. അങ്ങനെ ധനുഷ് നായകനാകുന്ന മാരി 2 എന്ന ചിത്രത്തിലൂടെ തമിഴകത്ത് അവസരം ലഭിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ പുറത്തിറങ്ങിയതോടെ തമിഴകവും സായി പല്ലവി കീഴടക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു അഭിമുഖത്തില്‍ സായി പല്ലവിയെ കുറിച്ച് സംവിധായകന്‍ ബാലാജി മോഹന്‍ പറഞ്ഞതെന്താണെന്ന് നോക്കാം,

തമാശ നിറഞ്ഞ വേഷം

തമാശ നിറഞ്ഞ വേഷം

മാരി 2 ല്‍ തമാശ നിറഞ്ഞ കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിയ്ക്കുന്നത്. റോബോ ശങ്കറും കല്ലൂരി വിനോദും സായി പല്ലവിയും തമ്മിലുള്ള കോമഡി രംഗങ്ങള്‍ ചിത്രത്തില്‍ ധാരാളമുണ്ട്.

കോമഡി മാത്രമല്ല

കോമഡി മാത്രമല്ല

കോമഡി രംഗങ്ങള്‍ മാത്രമല്ല, സായി പല്ലവിയുടെ ഇമോഷണലായിട്ടുള്ള രംഗങ്ങളും ചിത്രത്തിലുണ്ട്. ഇത് രണ്ടും സായി പല്ലവി ഒരുപോലെ മികച്ചതാക്കി എന്നാണ് സംവിധായകന്‍ പറയുന്നത്.

സമര്‍പ്പണ ബോധം

സമര്‍പ്പണ ബോധം

സായി പല്ലവിയുടെ സമര്‍പ്പണത്തെ കുറിച്ചും സംവിധായകന്‍ വാചാലനായി. ഒരു രംഗം അത്രമേല്‍ പെര്‍ഫക്ട് ആകണം എന്നത് സായി പല്ലവിയ്ക്ക് നിര്‍ബന്ധമാണത്രെ. അതുകൊണ്ട് തന്നെ കരയേണ്ട രംഗങ്ങളില്‍ സായി പല്ലവി ശരിക്കും കരഞ്ഞുകളയും എന്നാണ് ബാലാജി പറഞ്ഞത്.

ഡാന്‍സ് പെര്‍ഫോമന്‍സ്

ഡാന്‍സ് പെര്‍ഫോമന്‍സ്

കോമഡിയും ഇമോഷണലും മാത്രമല്ല, സായി പല്ലവിയുടെ തകര്‍പ്പന്‍ ഡാന്‍സും ചത്രത്തിലുണ്ട്. ധനുഷിനൊപ്പമുള്ള കുത്ത് പാട്ട് പ്രേക്ഷകരെ രസിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രതീക്ഷിക്കാത്തൊരു മെലഡിയും ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X