»   » ഞാന്‍ കല്യാണം കഴിക്കില്ല; എന്തുകൊണ്ട് എന്ന് സായി പല്ലവി വെളിപ്പെടുത്തുന്നു!!

ഞാന്‍ കല്യാണം കഴിക്കില്ല; എന്തുകൊണ്ട് എന്ന് സായി പല്ലവി വെളിപ്പെടുത്തുന്നു!!

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ഗ്ലാമര്‍ വേഷമിടാന്‍ സംവിധായകര്‍ ആവശ്യപ്പെട്ടോ; സായി പല്ലവി പ്രതികരിയ്ക്കുന്നു

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിയ്ക്കവെ സായി പല്ലവി ചില സത്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. താന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നില്ല എന്ന് ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി സായി പറഞ്ഞു

വിവാഹമില്ല

പ്രണയ വിവാഹമായിരിക്കുമോ വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമായിരിയ്ക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഞാന്‍ വിവാഹം കഴിയ്ക്കുന്നില്ല എന്ന് സായി പല്ലവി മറുപടി നല്‍കി. എനിക്ക് എല്ലായ്‌പ്പോഴും എന്റെ അച്ഛനെയും അമ്മയെയും ശ്രദ്ധിയ്ക്കണം എന്നാണ് സായി പറയുന്നത്.

കോളേജ് ജീവിതം

സ്‌കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ കോളേജ് എന്ന് സായി പല്ലവി മറുപടി നല്‍കുന്നു.

ഡോക്ടര്‍, ഡാന്‍സര്‍, ആക്ടര്‍?

ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന് സായി പറയുന്നു. എന്നാല്‍ എന്റെ രോഗികളുടെ മുഖത്ത് ഞാന്‍ കാരണം ഒരു ചിരിയുണ്ടാവുമ്പോള്‍ അത് എനിക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് സായി പറഞ്ഞു.

ഒഴിച്ചുകൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍

ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ജോലി, ഫലങ്ങള്‍, അമ്മ എന്നായിരുന്നു സായി പല്ലവിയുടെ മറുപടി

ഇഷ്ട വേഷം

ഇഷ്ട വേഷം സാരിയാണത്രെ

ഭക്ഷണപ്രിയം

മട്ടന്‍ ബിരിയാണിയാണോ ചിക്കന്‍ ബിരിയാണിയാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സസ്യബുക്കാണ് എന്ന് സായി പല്ലവി മറുപടി നല്‍കി. രസവും ചോറും അപ്പളവുമാണത്രെ ഇഷ്ട ഭക്ഷണം. പാചകം ചെയ്യാന്‍ അറിയില്ല എന്നും സായി പറഞ്ഞു.

സ്വപ്‌ന വേഷം

ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന സ്വപ്‌നതുല്യമായ വേഷം ഏതാണെന്ന് ചോദിച്ചപ്പോള്‍ മഹാഭാരത്തിലെ ദ്രൗപതി എന്നായിരുന്നു മറുപടി

ഇഷ്ട സിനിമ

കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമ കാക്ക കാക്ക. ചെയ്തതില്‍ കലിയും പ്രേമവും ഇഷ്ട സിനിമയാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഫിദ എന്ന ചിത്രവും തന്റെ ഇഷ്ട സിനിമയാണ് എന്ന് സായി പല്ലവി പറഞ്ഞു.

അല്ലു അര്‍ജുന്‍

തെലുങ്കിലെ ഏറ്റവും ഇഷ്ടപ്പെട്ട ഡാന്‍സര്‍ അല്ലു അര്‍ജ്ജുന്‍ ആണെന്ന് സായി പല്ലവി പറഞ്ഞു. ജൂനിയന്‍ എന്‍ടിആറിനെ കുറിച്ച് ഒരു വാക്ക് പറയാന്‍ പറഞ്ഞപ്പോള്‍ ലൂസിഫര്‍ എന്ന മറുപടി നല്‍കി.

തമിഴ് സിനിമ

തമിഴിലേക്ക് എപ്പോള്‍ എന്നായിരുന്നു ഏറ്റവും കൂടുതല്‍ വന്ന ചോദ്യം. വൈകാതെ ഉണ്ടാവും എന്നും എന്നാല്‍ ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ല എന്നും സായി പല്ലവി പറഞ്ഞു.

English summary
Premam fame Sai Pallavi said that she doesn't want to get married as she wants to take care of her parents all the time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam