ഷൂട്ടിങിനിടെ ധന്‍ഷികയ്ക്ക് ബിയര്‍ ബോട്ടില്‍ കൊണ്ട് അടികിട്ടി
കബാലി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ മകളായി അഭിനയിച്ചതിന് ശേഷമാണ് സായി ധന്‍ഷിക എന്ന നടിയ്ക്ക് തമിഴകത്തിന് പുറത്തും ഒരു ഐഡന്റിറ്റി ഉണ്ടായത്. അങ്ങനെ സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് നായികമാരില്‍ ഒരാളായും സായി ധന്‍ഷിക എത്തി.
നിലവില്‍ യോഗി ഡാ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുമായി കോയമ്പത്തൂരിലാണ് ധന്‍ഷിക. കബാലിയിലെ യോഗി എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന സ്ത്രീപക്ഷ ആക്ഷന്‍ ചിത്രമാണ് യോഗി ഡാ. ചിത്രത്തിന് വേണ്ടി ധന്‍ഷിക ആക്ഷന്‍ രംഗങ്ങളില്‍ പരിശീലനം നടത്തിയിരുന്നു.

എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഒരു ഫൈറ്റ് രംഗം ചിത്രീകരിക്കവെ ധന്‍ഷികയ്ക്ക് പരിക്കേറ്റു. ബാറില്‍ വച്ചായിരുന്നു ഷൂട്ടിങ്. എതിരാളിയുമായുള്ള വഴക്കിനിടയില്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് ധന്‍ഷികയ്ക്ക് അടി കൊള്ളുകയായിരുന്നു. കണ്ണിന് താഴെ പൊട്ടി രക്തം വന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുറിവ് സാരമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ മുറിവോടെ തന്നെ വന്ന് ധന്‍ഷിക എടുത്തുകൊണ്ടിരുന്ന രംഗം പൂര്‍ത്തിയാക്കി. നടിയുടെ ആത്മാര്‍ത്ഥതയെ സെറ്റിലുള്ളവരെല്ലാം പ്രശംസിച്ചു


Click it and Unblock the Notifications











