»   » ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ നായികയായ ഈ ഗ്ലാമര്‍ താരം ആരാണ്...?

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ നായികയായ ഈ ഗ്ലാമര്‍ താരം ആരാണ്...?

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം അഞ്ച് ഹ്രസ്വചിത്രങ്ങളൊന്നിച്ചുള്ള ആന്തോളജിയാണ്.

ദുല്‍ഖര്‍ വീണ്ടും താടി വളര്‍ത്തി, ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.. നിവിന്‍ വടിച്ചതല്ലേ...?


ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം തമിഴ്, ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. മാത്രമല്ല അഞ്ച് നായികമാരാണ് ചിത്രത്തില്‍ താരപുത്രനൊപ്പം അഭിനയിക്കുന്നത്. ആന്‍ അഗസ്റ്റിനെയും, ആര്‍തി വെങ്കിടേഷിനെയും ശ്രുതി ഹരിഹരനെയും കൂടാതെ സായി തമന്‍കര്‍ എന്ന താരവും ചിത്രത്തില്‍ നായികയാകുന്നു. ആരാണ് ഈ ഗ്ലാമര്‍ നായിക.


സായി തമന്‍കര്‍

മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗ്ലാമര്‍ നായികയാണ് സായി തമന്‍കര്‍. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന സായി, ഒരിക്കലും നായികാ പ്രധാന്യമുള്ള വേഷം തന്നെ തനിക്ക് വേണം എന്ന് വാശിപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പേരില്ലാത്ത കഥാപാത്രമായിക്കൂടെ സായി തമന്‍കര്‍ അഭിനയിച്ചു.


ബോളിവുഡ് ചിത്രങ്ങളില്‍

ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് സായി തമന്‍കര്‍ സിനിമാ ലോകത്തെത്തിയത്. എന്നാല്‍ പിന്നീട് മറാത്തി ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സായി ഗജിനി, സിറ്റി ഓഫ് ഗോഡ്, വേക്ക് അപ്പ് ഇന്ത്യ, ഹണ്ടര്‍ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ വേണ്ടി ഹിന്ദിയില്‍ തിരിച്ചെത്തി.


തെന്നിന്ത്യയിലേക്ക്

മറാത്തി, ഹിന്ദി ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച സായി തമന്‍കറുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് തമിഴിലും മലയാളത്തിലുമൊരുക്കുന്ന സോളോ. സായിയുടെ കഥാപാത്രം സബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


മറ്റ് നായികമാര്‍

ചിത്രത്തില്‍ അഞ്ച് നായികമാരാണ് ഉള്ളത്. ആന്‍ അഗസ്റ്റിനാണ് ഒരാള്‍. കന്നട സിനിമാ താരം ശ്രുതി ഹരിഹരന്‍ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. മോഡലിങ് രംഗത്ത് നിന്നും വരുന്ന ആര്‍തി വെങ്കിടേഷാണ് നാലാമത്തെ ആള്‍.


English summary
Marathi actress Sai Tamhankar is the latest addition to Dulquer Salmaan's Solo. The movie already has a stellar cast comprising Arthi Venkatesh, Prakash Belawadi, Manoj K Jayan and Ann Augustine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam