മോഹന്‍ലാലും കമലും കഴിഞ്ഞാല്‍....
അടുത്തിടെ മലയാള സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന പ്രവണതകള്‍ കൂടിക്കൂടി വരികയാണ്. ഹൗ ഓള്‍ഡ് ആര്‍ യു, ബാംഗ്ലൂര്‍ ഡെയ്‌സ്, ദൃശ്യം തുടങ്ങി സമീപകാലത്ത് മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങളൊക്കെ അന്യഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുകയാണ്. അതില്‍ 'ദൃശ്യം' തെലുങ്കിലും കന്നടയിലും കഴിഞ്ഞ് ഇപ്പോള്‍ തമിഴിലും ഒരുങ്ങുകയാണ്.
ജീത്തു ജോസഫ് തന്നെയാണ് തമിഴില്‍ ദൃശ്യത്തിന്റെ റീമേക്ക് ഒരുക്കുന്നത്. 'പാപനാശം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഗൗതമി തിരിച്ചുവരുന്നു എന്നതും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു എന്നതും നേരത്തെ തന്നെ ചിത്രത്തിന് പ്രചാരണം നല്‍കിയ വാര്‍ത്തകളാണ്.

മോഹന്‍ലാലിനെയും കമല്‍ ഹസനെയും കഴിഞ്ഞ് ചിത്രം ഇപ്പോള്‍ ബോളിവുഡിന്റെ പടിയും കയറുകയാണ്. എന്നാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആയിരിക്കില്ല. ആരായിരിക്കും സംവിധായകന്‍ എന്നതും അറിവായിട്ടില്ല.
പക്ഷെ വൈക്കോം 18 മോഷന്‍ പിക്‌ചേഴ്‌സ് ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ അവകാശം സ്വന്തമാക്കി കഴിഞ്ഞു. മോഹന്‍ലാലും കമലും ചെയ്ത വേഷം ഹിന്ദിയിലെത്തുമ്പോള്‍ സെയ്ഫ് അലിഖാന്‍ ചെയ്യുമെന്നാണ് അറിയുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications