»   » അബു വീണ്ടും കത്തിയെടുത്തു, ഷാജി പാപ്പന്‍ തടഞ്ഞു!!! കെആര്‍കെയ്‌ക്കെതിരെ ഷാജി പാപ്പന്‍ ടീം!!!

അബു വീണ്ടും കത്തിയെടുത്തു, ഷാജി പാപ്പന്‍ തടഞ്ഞു!!! കെആര്‍കെയ്‌ക്കെതിരെ ഷാജി പാപ്പന്‍ ടീം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയിയലെ ഇപ്പോഴത്തെ താരം കെആര്‍കെയാണ്. ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന മഹാഭാരതത്തില്‍ നായകനാകുന്ന മോഹന്‍ലാലിനെ അധിക്ഷേപിച്ച് രംഗത്ത് വന്നതോടെയാണ് സോഷ്യല്‍ മീഡിയയിലെ മലയാളി സിനിമ പ്രേമികള്‍ കെആര്‍കെയ്‌ക്കെതിരെ തിരിഞ്ഞത്. 

മഹാഭാരതത്തിലേക്ക് താരനിര്‍ണയം നടത്തി കെആര്‍കെ!!! കൃഷ്ണ വേഷം കെആര്‍കെയ്ക്ക്!!!

കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ടിലും ഫേസ്ബുക്ക് പേജിലും പൊങ്കാലയിട്ട് ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനൊപ്പമാണ് കെആര്‍കെയെ ശരിപ്പെടുത്താന്‍ ഷാജി പാപ്പനും സംഘവും ഇറങ്ങിയിരിക്കുന്നത്. 

ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായ അബുവിനെ അവതരിപ്പിച്ച സൈജു കുറുപ്പാണ് കെആര്‍കെയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിത്. തൊട്ടുപിന്നാലെ ജയസൂര്യയും എത്തി.

സിനിമയില്‍ അബുവിന്റെ വളരെ പ്രശസ്തമായ ഡയലോഗ് കെആര്‍കെയുടെ പേരില്‍ വീണ്ടും പോസ്റ്റ് ചെയ്താണ് സൈജു കുറുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഇവനെങ്ങ് കൊന്നേക്കെട്ടെ എന്ന അര്‍ത്ഥത്തിലാണ് ഷാജിയേട്ടാ കെആര്‍കെയെ... എന്ന് പാതിയില്‍ നിറുത്തുന്ന വാചകം.

തന്റെ ഫേസ്ബുക്കിലാണ് സൈജു കുറിപ്പ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

സിനിമയില്‍ അബു ഇങ്ങനെ ചോദിക്കുമ്പോഴെല്ലാം 'അരുത് അബു അരുത്' എന്ന് പറഞ്ഞ് ഷാജി പാപ്പന്‍ പിന്തിരിപ്പിക്കാറാണ് പതിവ്. ഇവിടേയും അതേ ഡയലോഗുമായി എത്തിയിരിക്കുകയാണ് ജയസൂര്യ.

കളക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ പരസ്പരം പോരടിച്ചിരുന്ന മോഹന്‍ലാല്‍ മമ്മുട്ടി ആരാധകര്‍ ഒരുമിച്ചാണ് കെആര്‍കെയ്‌ക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടില്‍ ഫേസ്ബുക്ക് പേജിലും മലയാളികള്‍ പൊങ്കാല ഇടുകയാണ്.

രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്ത വിളിച്ചുകൊണ്ടിരിക്കുകയാണെന്നും അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കെആര്‍കെ വീണ്ടും ട്വീറ്റ് ചെയ്തു. ഭീമനാകാന്‍ മോഹന്‍ലാലിന് പറ്റില്ല എന്ന് താന്‍ പറഞ്ഞതാണോ തെറ്റെന്നും കെആര്‍കെ ചോദിച്ചു.

രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താന്‍ മോഹന്‍ലാലിന്റേതായി കണ്ടിട്ടുള്ളത്. അങ്ങനെയാണ് മോഹന്‍ലാലിനെ അറിയുന്നത്. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനേപ്പോലെയാണ് മോഹന്‍ലാല്‍ ഇരിക്കുന്നതെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു.

നിങ്ങള്‍ ഛോട്ടാ ഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്തവിളിക്കുന്നത്. ഇത് ഒരിക്കലും ശരിയല്ലെന്ന് കെആര്‍കെ ട്വിറ്റ് ചെയ്തും.

2006 ല്‍ ഇറങ്ങിയ മുന്ന പാണ്ഡ ബെറോസ്ഗാര്‍ എന്ന ഭോജ്പൂരി സിനിമയിലൂടെയാണ് കെആര്‍ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും കെആര്‍കെ ആയിരുന്നു. പ്രധാന വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍. 2008ല്‍ ദേശ്‌ദ്രോഹി എന്ന ഹിന്ദി ചിത്രം നിര്‍മിച്ച് അതില്‍ നായികനായി. പിന്നീട് 2014ല്‍ ഏക് വില്ലന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.

English summary
Saiju Kurup post a dialogue from his famous movie Aadu oru bheekara jeevianu. And leading artist of the movie Jayasurya replied on that as usual his character had done in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam