അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു! വീണ്ടും മംമ്തയ്‌ക്കൊപ്പം സൈജു കുറുപ്പ്! പോസ്റ്റ് വൈറല്‍!
മയൂഖമെന്ന ചിത്രത്തിലൂടെയായിരുന്നു മംമ്ത മോഹന്‍ദാസും സൈജു കുറുപ്പും തുടക്കം കുറിച്ചത്. 15 വര്‍ഷത്തെ അനുഭവങ്ങളെക്കുറിച്ചും വീണ്ടും ഒരുമിച്ച് അഭിനയിക്കാന്‍ കഴിയുന്നതിന്‍രെ സന്തോഷവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ടൊവിനോ തോമസിന്റെ സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.

ഫോറന്‍സിക് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ടൊവിനോയുടെ നായികയായാണ് മംമ്ത എത്തുന്നത്. 15 വർഷം മുമ്പ് ഞങ്ങൾ കുട്ടികളായിരുന്നു, വെറും വിദ്യാർത്ഥികളായിരുന്നു, ഹരിഹരൻ സാറിന്റെ മയൂഖത്തില്‍ അഭിനയിക്കുമ്പോള്‍. 15 വർഷം ആയതിനാൽ, ഞങ്ങൾ വീണ്ടും ഒന്നിച്ചു, കുറച്ചുകൂടി പരിചയസമ്പന്നരായി, കുറച്ചുകൂടി വളർന്നു, നിരവധി യുദ്ധങ്ങൾ നടത്തി ,ധാരാളം കാര്യങ്ങൾ പഠിച്ചുവെന്ന് സൈജു കുറുപ്പ് കുറിച്ചിട്ടുണ്ട്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് ഒരു സിനിമയ്ക്കായി ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ ഓര്‍മ്മകളും കയറിവരുന്നു. ടൊവിനോ തോമസിന്‍റെ ഫോറന്‍സിക്കിലൂടെ വീണ്ടും മംമ്തയ്ക്കൊപ്പം എത്താനാവുന്നതില്‍ സന്തോഷമുണ്ടെന്നും സൈജു കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











