സുരേഷ് ഗോപിയുടെ വിജയചിത്രത്തിലെ ആദ്യ മുപ്പത് മിനിറ്റില്‍ ഹീറോ ഞാനായിരുന്നു, വെളിപ്പെടുത്തി സായികുമാര്‍

By Midhun Raj

ദൃശ്യം 2വിന്‌റെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് സായികുമാര്‍. ചിത്രത്തിലെ വിനയചന്ദ്രന്‍ എന്ന തിരക്കഥാകൃത്തിന്‌റെ വേഷം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ നിര്‍ണായകമായ രംഗങ്ങളിലെല്ലാം കണ്ട കഥാപാത്രമായിരുന്നു ഇത്. ഇപ്പോഴും സിനിമയില്‍ സജീവമായ താരമാണ് സായികുമാര്‍. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സായികുമാര്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും എത്തിയ താരമാണ് നടന്‍. സായികുമാറിനൊപ്പം അദ്ദേഹത്തിന്‌റെ കുടുംബവും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഭാര്യ ബിന്ദു പണിക്കറിനും

ഭാര്യ ബിന്ദു പണിക്കറിനും മകള്‍ കല്യാണിക്കുമൊപ്പമുളള നടന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. അതേസമയം താന്‍ ചെയ്ത സിനിമകളില്‍ എറ്റവും ഇഷ്‌പ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് ഒരഭിമുഖത്തില്‍ സായികുമാര്‍ മനസുതുറന്നിരുന്നു. മമ്മൂട്ടി ചിത്രം വല്യേട്ടനിലെ വില്ലന്‍ വേഷവും രണ്‍ജി പണിക്കരുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഭരത്ചന്ദ്രന്‍ ഐപിഎസിലെ വേഷവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് സായികുമാര്‍ പറയുന്നു.

ഭരത് ചന്ദ്രനിലെ റോള്‍

ഭരത് ചന്ദ്രനിലെ റോള്‍ ഒരു വില്ലന് വേഷം ആണെന്ന് പറയാന്‍ കഴിയില്ല. അതൊരു ആന്റി ഹീറോ വേഷമാണ്. ആ സിനിമയില്‍ ആദ്യത്തെ മുപ്പത് മിനിറ്റിലെ നായകന്‍ താനാണെന്നും നടന്‍ പറയുന്നു. രണ്ട് മണിക്കൂര്‍ സ്‌പേസുളള അത്തരമൊരു താരചിത്രത്തില്‍ ആദ്യത്തെ മുപ്പത് മിനിറ്റില്‍ എനിക്ക് അഭിനയിച്ചു തകര്‍ക്കാന്‍ കഴിയുന്നത് ചില്ലറ കാര്യമല്ല.

അതുകൊണ്ട് തന്നെ

അതുകൊണ്ട് തന്നെ അതിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വില്ലന്മാര്‍ എന്ന് പറയുന്നത് ഹീറോയെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്നവരാണ്. ആദ്യ ഇടിയില്‍ തന്നെ വില്ലന്‍ തകര്‍ന്നുപോയാല്‍ പിന്നെ ഹീറോയ്ക്ക് ഒന്നും സിനിമയില്‍ ചെയ്യാനില്ല. എപ്പോഴും വില്ലന്മാരാണ് സിനിമയുടെ തുടക്കത്തിലെ ഹീറോകള്‍. അഭിമുഖത്തില്‍ സായികുമാര്‍ പറഞ്ഞു.

അതേസമയം സിനിമകള്‍ക്ക്

അതേസമയം സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും വേഷമിട്ട താരമാണ് സായികുമാര്‍. കൂടാതെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു താരം. ദൃശ്യം 2വിന് പുറമെ അടുത്തിടെ യുവം എന്ന ചിത്രവും നടന്റെതായി പുറത്തിറങ്ങിയിരുന്നു. ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് മോഹന്‍ലാലിനൊപ്പം വീണ്ടും നടന്‍ എത്തിയത്. ലൂസിഫറിലും ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടായിരുന്നു നടന്‍ എത്തിയത്.

സിനിമാ കുടുംബത്തില്‍ നിന്നും വന്ന താരം

സിനിമാ കുടുംബത്തില്‍ നിന്നും വന്ന താരം കൂടിയാണ് സായികുമാര്‍. അന്തരിച്ച പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് താരം. സഹോദരി ശോഭാ മോഹനും സിനിമയില്‍ സജീവമാണ്. ഇവര്‍ക്ക് പിന്നാലെയാണ് ശോഭാ മോഹന്റെ മകന്‍ വിനു മോഹനും അനുമോഹനും സിനിമകളില്‍ സജീവമായത്. 2009ലായിരുന്നു ബിന്ദു പണിക്കരുമായുളള സായികുമാറിന്റെ വിവാഹം നടന്നത്. ആദ്യ ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷമായിരുന്നു ബിന്ദു പണിക്കറെ നടന്‍ ജീവിതസഖിയാക്കിയത്.

More from Filmibeat

Read more about: saikumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X