നടന്‍ സായികുമാറിന്റെ മകള്‍ വിവാഹിതയായി! ചിത്രങ്ങള്‍ കാണൂ!!

By Desk

മലയാളത്തിലെ പ്രശസ്ത നടന്‍ സായികുമാറിന്റെ മകള്‍ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകളായ വൈഷ്ണവിയാണ് വിവാഹിതയായത്. സജിത് കുമാറാണ് വരന്‍.കൊല്ലം ആശ്രാമം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. മേനക സുരേഷ്, സുരേഷ് കുമാര്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, സീമ ജി നായര്‍, മഹേഷ്, തുടങ്ങി സിനിമ-സീരിയല്‍- രാഷ്ട്രീയ - രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

saikumar
Photo Credit: facebook

അന്തരിച്ച പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായ സായികുമാര്‍ ഹാസ്യതാരമായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീട് ഗൗരവമുള്ള വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. ദിലീപ് നായകനായി എത്തിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ വാസു അദ്ധേഹത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

sai pic
Photo Credit: facebook

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സായികുമാറും ഭാര്യ പ്രസന്നകുമാരിയും ഏറെ കാലമായി അകന്നു കഴിയുകയായിരുന്നു. മകള്‍ വൈഷ്ണവിക്കൊപ്പം കൊല്ലം മാടന്‍നടയിലുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2010ല്‍ ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി സായ്കുമാറിനെതിരെ കേസ് ഫയല്‍ ചെയ്യ്തിരുന്നു. കേസ് ഫയല്‍ ചെയ്യുമ്പോള്‍ 5000 രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. പ്രസന്ന കാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തിയ ശേഷം ചികിത്സയ്ക്കും യാത്രാച്ചിലവിനുമായി തുക വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് 15000 രൂപ ഭാര്യയ്ക്കും 10000 രൂപ മകള്‍ക്കും പ്രതിമാസം ചെലവിന് നല്‍കണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.സന്തോഷ്‌കുമാര്‍ വിധിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X