»   » വയറ് നിറച്ച് കഴിക്കാനല്ലേ ഈ നേട്ടോട്ടമോടുന്നത്, മുകേഷിന്റെ മറുപടിയ്ക്ക് മമ്മൂട്ടി കൊടുത്തത്

വയറ് നിറച്ച് കഴിക്കാനല്ലേ ഈ നേട്ടോട്ടമോടുന്നത്, മുകേഷിന്റെ മറുപടിയ്ക്ക് മമ്മൂട്ടി കൊടുത്തത്

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പഴയക്കാല ചിത്രങ്ങളില്‍ മുകേഷിന് വേണ്ടി ഒരു റോള്‍ മാറ്റി വയ്ക്കും. എന്നാല്‍ മുകേഷ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടി ചിത്രങ്ങളില്‍ തന്നെ. ക്ഷമിച്ചു എന്നൊരു വാക്ക്, ഒരു സിബിഐ ഡയറികുറിപ്പ്, നേരറിയന്‍ സിബിഐ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994ല്‍ ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന്റെ സമയത്താണ് ഒരു രസകരമായ ഒരു സംഭവം നടന്നത്. ചിത്രത്തില്‍ മുകേഷും മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ആ സമയത്ത് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ മുകേഷിന്റെ മാര്‍ക്കറ്റ് ഉയര്‍ന്ന് നില്‍ക്കുന്ന സമയം കൂടിയായിരുന്നു.

കരിയറില്‍ ഏറ്റവും തിരക്കുള്ള സമയം. ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള ഓട്ടം. സത്യത്തില്‍ ശരീരം പോലും നോക്കാനുള്ള സമയമുണ്ടായിരുന്നില്ല. ആ സമയത്താണ് മുകേഷ് സൈന്യത്തില്‍ അഭിനയിക്കുന്നത്. സെറ്റില്‍ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോള്‍ സംഭവിച്ചത്. തുടര്‍ന്ന് വായിക്കൂ...

ഇതെന്ത് കോലമാണ് മുകേഷേ?

സെറ്റില്‍ വെച്ച് മുകേഷിനെ കണ്ടതും മമ്മൂട്ടി കൈയില്‍ തലയില്‍ വെച്ച് പറഞ്ഞു. മുകേഷേ ഇത് എന്ത് കോലമാ മുകേഷേ? ഇങ്ങനെ പോയാല്‍ നീ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ മരുന്നും കഴിക്കേണ്ടി വരും. ആ സമയത്ത് മുകേഷിന് അത്രമാത്രം തടി വയ്‌ക്കേണ്ടി വന്നു. വയറെല്ലാം ചാടി മുഖമെല്ലാം ചീര്‍ത്ത രൂപതത്തിലായിരുന്നു.

വയറ് നിറച്ച് കഴിക്കാനല്ലേ മമ്മൂക്ക

എന്റെ മമ്മൂക്ക വയറ് നിറച്ച് ആഹാരം കഴിക്കാനല്ലേ മനുഷ്യന്മാര്‍ ഇങ്ങനെ നെട്ടോട്ടമോടുന്നത്. വയറ് നിറച്ച് ആഹാരം കഴിച്ചില്ലേല്‍ എനിക്ക് ആഹാരം കഴിച്ചില്ലേല്‍ എനിക്ക് ഉറക്കം വരില്ല. മുകേഷിന്റെ മറുപടി കേട്ട് മമ്മൂട്ടി പറഞ്ഞു. ഈ വിശപ്പിന്റെ അസുഖം ശരിയാക്കാവുന്നതേയുള്ളു.

അന്ന് രാത്രി

അന്ന് രാത്രി ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തി ഫ്രഷായി മുകേഷ് കഴിക്കാന്‍ വന്നിരുന്നു. ഡിന്നര്‍ ബോക്‌സ് തുറന്നതും മുകേഷ് ഞെട്ടി പോയത്രെ. രണ്ട് ചപ്പാത്തിയും വെജിറ്റബിള്‍ സൂപ്പും മാത്രം.

മെസ്സിലേക്ക് വിളിച്ചു

മെസ്സിലേക്ക് വിളിച്ച് നോക്കിയപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. അതോടെ മുകേഷിന് മനസിലായി ഇത് മമ്മൂട്ടി തന്ന പണി തന്നെ.

English summary
Sainyam shooting location story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam