ഇത് വേറെ ലെവൽ!! സായ് പല്ലവിയുടെ ഈ പെർഫോമൻസ് ഒന്നു കണ്ടു നോക്കൂ!! വീഡിയോ വൈറൽ
പ്രേമത്തെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്
അൽഫോൺസ് പുത്രത്തിന്റെ പ്രേമം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സായ്പല്ലവി. താരത്തിനെ കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് സായിപല്ലവിയുടെ ഡാൻസാണ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർക്കിടയിൽ ഇന്നും ഒരു ചർച്ച വിഷയമാണ്. അന്നത്തെ താരത്തിനെ ഡാൻസിനെ കവച്ചുവെയ്ക്കാൻ ഇന്നും മറ്റൊരു താരത്തിന് കഴിഞ്ഞിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തംരഗമാകുന്നത് താരത്തിന്റെ തെലുങ്ക് ചിത്രമായ എംസിഎയുടെ ഗാനങ്ങളാണ്. അതിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. പ്രേമത്തെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. നാനി സായ്പല്ലവി, ഭൂമിക എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ മുഴുവൻ അഞ്ച് പാട്ടുകളാണുള്ളത്. അതിലെ മൂന്ന് ഗാനങ്ങളിലും നാനിയുടേയും സായിപല്ലിവിയുടേയും കിടിലൻ ഡാൻസ് പ്രകടനങ്ങൾ ഉണ്ട്. സിനിമ പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പാട്ടും ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലായത് ഇപ്പോഴാണ്.


Click it and Unblock the Notifications











