»   » രാവിലെ ഉണര്‍ന്നത് മരണ വാര്‍ത്ത കേട്ട്!താന്‍ മരിച്ചിട്ടില്ലെന്ന് പറയുന്ന സാജന്റെ ഗതികേട് ഒന്ന് നോക്ക്

രാവിലെ ഉണര്‍ന്നത് മരണ വാര്‍ത്ത കേട്ട്!താന്‍ മരിച്ചിട്ടില്ലെന്ന് പറയുന്ന സാജന്റെ ഗതികേട് ഒന്ന് നോക്ക്

Posted By: Teresa John
Subscribe to Filmibeat Malayalam

താരങ്ങളെ കൊല്ലുന്ന വിനോദ പരിപാടി സോഷ്യല്‍ മീഡിയ നിരന്തരം തുടരുന്നതിനാല്‍ ഗതിക്കേടിലായിരിക്കുന്നത് പല താരങ്ങളുമാണ്. താന്‍ മരിച്ചിട്ടില്ല ജീവനോടെ ഉണ്ടെന്ന് വിളിച്ച് പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എ്ത്തിയിരിക്കുകയാണ്.

സാജന്‍ പളളുരുത്തിയെ കൊല്ലരുത് പ്ലീസ്! അദ്ദേഹം ദാ ഇപ്പോഴും ഇവിടെ ജീവനോടെ തന്നെ ഉണ്ട്!!!

മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും കൂടെ അഭിനയിക്കണോ? അവസരമൊരുക്കി ഒടിയന്‍!!!

മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തിയ്ക്ക് സംഭവിച്ചതും ഇത് തന്നെയാണ്. ഒന്ന് ഉറങ്ങി രാവിലെ എഴുന്നേറ്റപ്പോള്‍ തന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് സാജന്‍ പറയുന്നതിങ്ങനെ.

സാജന്റെ മരണ വാര്‍ത്ത

നിമിഷ നേരം കൊണ്ടായിരുന്നു മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തി കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നത്.

സാജന്‍ പറയുന്നത്

രാവിലെ നിങ്ങളെ പോലെ ഫേസ്ബുക്കില്‍ നിന്നുമാണ് താനും തന്റെ മരണ വാര്‍ത്ത അറിഞ്ഞതെന്നാണ് സാജന്‍ പറയുന്നത്. വാര്‍ത്തയിലെ സത്യാവസ്ഥ എനിക്കും അറിയില്ല. ആരും അത്് വിശ്വസിക്കരുതെന്ന് സാജന്‍ പറയുന്നു.

എല്ലാവരും വിളിച്ചോണ്ടിരിക്കുകയാണ്

രാവിലെ മുതല്‍ മരണ വാര്‍ത്തയറിഞ്ഞ് എല്ലാവരും തന്നെ വിളിച്ചോണ്ടിരിക്കുകയാണെന്നും അങ്ങനെ ചെയ്തത് വളരെ മോശമായി പോയെന്നും താരം പറയുന്നു.

ഫോട്ടോസ് വ്യാപകമായി പ്രചരിച്ചിരുന്നു

സോഷ്യല്‍ മീഡിയയിലുടെ സാജന്‍ പള്ളുരുത്തിയുടെ ഫോട്ടോസ് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ സത്യമുണ്ടോന്ന് ആരും അന്വേഷിച്ചിരുന്നില്ല.

മരിച്ചത് കലഭവന്‍ സാജന്‍

കരള്‍ രോഗ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത് കലഭവന്‍ സാജനായിരുന്നു. ഇരുവരുടെയും പേര് സാജന്‍ എന്നുള്ളത് കൊണ്ടും രണ്ടാളും മിമിക്രി താരങ്ങളായത് കൊണ്ടുമായിരിക്കാം അബദ്ധം സംഭവിച്ചിരിക്കുന്നത്.

സത്യാവസ്ഥ ആര്‍ക്കും അറിയണ്ട

വാര്‍ത്ത മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തില്‍ ആരും പ്രചരിക്കുന്ന വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാന്‍ ശ്രമിക്കുന്നില്ല. അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നു കൂടി സാജന്‍ പറയുന്നു.

ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍

സാജന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ സിനിമയുടെ തിരക്കുകളിലാണിപ്പോള്‍ അവിടെ നിന്നുമാണ് ഫേസ്ബുക്കിലുടെ സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സാജന്‍ രംഗത്തെത്തിയത്.

English summary
Actor Sajan Palluruthy posts video to clear his false death news

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam