മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ റായിയെ നിശ്ചയിച്ചിരുന്നു! ആന്ധ്രപ്രദേശിലെ ഒരു വ്യക്തി കാരണം അത് മാറി
ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായാണ് മാമാങ്കം പ്രഖ്യാപിച്ചത്.വര്‍ഷങ്ങള്‍ നീണ്ട റിസര്‍ച്ചിനൊടുവിലാണ് സംവിധായകനായ സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. കാവ്യ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇടയ്ക്ക് വെച്ച് സിനിമയെക്കുറിച്ചുള്ള യാതൊരുവിധ വിവരങ്ങളും പുറത്തുവരാതെയായതോടെയാണ് എല്ലാവരും അതേക്കുറിച്ച് ചോദിച്ചുതുടങ്ങിയത്. സിനിമയ്ക്ക് പിന്നിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതോടെയാണ് പരസ്യമായത്. സംവിധായകനേയും അണിയറപ്രവര്‍ത്തകരേയും താരങ്ങളേയും മാറ്റുന്നതിലേക്ക് വരെയെത്തിയിരുന്നു കാര്യങ്ങള്‍.
ധ്രുവനെ പുറത്താക്കിയതിന് പിന്നാലെയായാണ് സിനിമയ്ക്ക് പിന്നിലെ അഭിപ്രായ ഭിന്നതകള്‍ പരസ്യമായത്. വിവിധ മേഖലകളിലായി പ്രവര്‍ത്തിച്ചിരുന്ന അണിയറപ്രവര്‍ത്തകരേയും മാറ്റിയിരുന്നു. സംവിധായകനെയും മാറ്റിയാണ് സിനിമയൊരുക്കുന്നത്. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ സുപ്രധാന സിനിമകളിലൊന്നായി മാമാങ്കം മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. 12 വര്‍ഷത്തിനിടയില്‍ തിരുനാവായയില്‍ നടന്നിരുന്ന മാമാങ്കത്തെ സിനിമയ്ക്കായി ചിത്രീകരിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ ആരാധകര്‍ ആവേശത്തിലായിരുന്നു.

തുടക്കം മുതലേ പ്രശ്‌നങ്ങള്‍
മാമാങ്കം തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതിഹാസ പുരുഷന്‍മാരേയും ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളേയും അനശ്വരമാക്കിയ മമ്മൂട്ടിയില്‍ ഈ ചിത്രവും ഭദ്രമായിരിക്കുമെന്ന് പ്രേക്ഷകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ചിത്രീകരണത്തെക്കുറിച്ചുള്ള വിശേഷങ്ങളും താരനിര്‍ണ്ണയെത്തക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ എത്തിയപ്പോഴും ആരാധകര്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ തുടക്കം മുതലേ തന്നെ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നതായി സംവിധായകന്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

അംഗീകരിക്കാനാവുമായിരുന്നില്ല
തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ആന്ധപ്രദേശില്‍ നിന്നുള്ള ഒരു വ്യക്തിയുടെ ഇടപെടലിലൂടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമായി മാറിയത്. സിനിമയുടെ പ്ലോട്ട് തന്നെ മാറ്റണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്തരത്തിലുള്ള കാര്യമൊന്നും തനിക്ക് അംഗീകരിക്കാനാവുമായിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു.

വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു
കാലങ്ങളായി താന്‍ മനസ്സില്‍ കൊണ്ടുനടന്നതാണ് മാമാങ്കത്തെ. പെട്ടെന്നൊരാള്‍ വന്ന് അത് ചീത്തയാക്കുന്നതില്‍ കാര്യമില്ല. തന്‍രെ പടമാണ് താന്‍ ചെയ്യാനുദ്ദേശിക്കുന്നത്. അതില്‍ എന്ത് പ്രശ്‌നം വന്നാലും താന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിരുന്നു. എല്ലാ ഘട്ടത്തിലും അത്തരമൊരു വിട്ടുവീഴ്ചയ്ക്കായി താന്‍ തയ്യാറായിരുന്നു. സിനിമയുടെ നന്മയ്ക്കായി താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു.

ഐശ്വര്യ റായിയെ സമീപിച്ചു
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളെയെല്ലാം അണിനിരത്തി സിനിമയൊരുക്കാനായിരുന്നു തീരുമാനിച്ചത്. മമ്മൂട്ടിയുടെ നായികയായി ഐശ്വര്യ റായിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. അവര്‍ പാതി സമ്മതം മൂളിയിരുന്നു. എന്നാല്‍ ബഡ്ജറ്റും പിന്നീട് വന്ന കാര്യങ്ങളും കൂടിയായപ്പോള്‍ എല്ലാം മാറി മാറിയുകയായിരുന്നു. സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് യോഗം നടത്തിയിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളൊവന്നും പിന്നീട് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











