For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം വിവാദത്തില്‍! 30 കോടി മൂല്യമുള്ള തിരക്കഥയ്ക്ക് 3 ലക്ഷം!!

  |
  മറുപടിയായി സംവിധായകൻ സജീവ് പിള്ള

  ബിഗ് ബജറ്റില്‍ മലയാളത്തിലൊരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. അതില്‍ മമ്മൂട്ടിയുടെ മാമാങ്കം വളരെയധികം ജനപ്രീതി നേടിയ സിനിമയായിരുന്നു. തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ സ്‌െ്രെതണതയുള്ള കഥാപാത്രമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയെങ്കിലും ഇനിയും ഷെഡ്യൂളുകള്‍ അവശേഷിക്കുകയാണ്.

  മാമാങ്കത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സജീവ് പിളളയായിരുന്നു. എന്നാല്‍ സംവിധായകനെയും നടന്‍ ധ്രുവനെയും സിനിമയില്‍ നിന്നും മാറ്റിയതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചു. പിന്നാലെ മാമാങ്കത്തിന്റെ പേരില്‍ പലവിധ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. ഇതിനെല്ലാം മറുപടിയായി സജീവ് പിള്ള എത്തിയിരിക്കുകയാണ്. വാര്‍ത്ത കുറിപ്പ് പുറത്ത് വിട്ടാണ് സിനിമയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് സംവിധായകന്‍ മറുപടി പറഞ്ഞിരിക്കുന്നത്.

   സജീവ് പിള്ളയുടെ വാക്കുകള്‍

  സജീവ് പിള്ളയുടെ വാക്കുകള്‍

  മാമാങ്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ അടുത്ത കാലത്ത് പുറത്ത് വന്നു. എന്നോട് പലരും പലതു ചോദിച്ചുവെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതുവരെ പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല. ധ്രുവന്‍ എന്ന നടന്റെയും ഇന്ത്യയിലെ തന്നെ മികച്ചവരില്‍പെടുന്ന വലിയ നിരയെയും പുറത്താക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ എന്റെ നേര്‍ക്ക് വന്ന് ചില ചോദ്യങ്ങള്‍ക്ക് അറിയില്ല എന്ന മറുപടി പറഞ്ഞത് ചര്‍ച്ച വിഷയമായി എന്നത് ശരിയാണ്. അറിയില്ല എന്ന് പറഞ്ഞത് എനിക്ക് ശരിക്കും ആ കാര്യത്തെ പറ്റി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. എന്നാല്‍ എനിക്കെതിരെ നിറയെ ആരോപണവുമായി നിര്‍മാതാവ് ശ്രീ വേണു കുന്നപ്പള്ളി അടുത്തിടെ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും എന്റെ ഭാഗം പറയാതിരിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്നുള്ളതിനാലാണ് ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ചത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് എന്റെ അഭ്യര്‍ത്ഥന.

   സംവിധാനരംഗത്ത് പരിചയക്കുറവുള്ളതുകൊണ്ടാണോ സജീവ് പിള്ളയെ സിനിമയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നത്.

  സംവിധാനരംഗത്ത് പരിചയക്കുറവുള്ളതുകൊണ്ടാണോ സജീവ് പിള്ളയെ സിനിമയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നത്.

  മാമാങ്കം ഒരുക്കാന്‍ ഞാനെത്തുന്നത് മലയാള സിനിമയില്‍ ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയവുമായാണ്. എന്നും സിനിമാവിദ്യാര്‍ത്ഥി എന്ന് പരിചയപ്പെടുത്താനാണ് ആഗ്രഹം. എന്നാല്‍ ഗുരുതരമായ ആരോപണവുമായി പ്രബലമായ ഒരു ശക്തി കടന്നാക്രമിക്കാന്‍ നില്‍ക്കുന്നത് കൊണ്ട് പറയട്ടെ, സിനിമയെന്താണെന്നും അതിന്റെ സങ്കേതങ്ങള്‍ എന്താണെന്നും എനിക്ക് വ്യക്തമായി അറിയാം. വിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഏറെ കാലം പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. നിഴല്‍ക്കൂത്തിന്റെ മുഖ്യസംവിധാന സഹായിയായും അദ്ദേഹത്തിന്റെ മറ്റ് നാല് ഡോക്യുമെന്ററികളില്‍ സംവിധാന സഹായിയായും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയും പ്രവര്‍ത്തിച്ചു.

  വേണു കുന്നപ്പള്ളിക്ക് നിര്‍മ്മിക്കാനല്ല..

  വേണു കുന്നപ്പള്ളിക്ക് നിര്‍മ്മിക്കാനല്ല..

  ശ്രീ വേണു കുന്നപ്പള്ളിയുടെ ഇപ്പോഴത്തെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഒന്ന് ചിന്തിച്ചാല്‍ മനസിലാകും. കൃത്യമായ വിലയിരുത്തലിലൂടെ നിരവധി നവാഗതരുതെയ പ്രതിഭ തിരിച്ചറിഞ്ഞ് അവരെ സംവിധായകരായി കൈപിടിച്ചുയര്‍ത്തി മലയാളത്തിന് സമ്മാനിച്ച ഇന്ത്യയിലെ ഏറ്റവും ആദരണീയനായ അഭിനേതാവ് അങ്ങനെയെങ്കില്‍ എന്നെ സംവിധായകനായി നിശ്ചയിച്ച മാമാങ്കത്തിന് ഡേറ്റ് തരുമോ, മാമാങ്കം സിനിമ വേണു കുന്നപ്പള്ളിക്ക് നിര്‍മ്മിക്കാനല്ല, എനിക്ക് സംവിധാനം ചെയ്യാനാണ് അദ്ദേഹം ആദ്യം സമ്മതിച്ചത് എന്നോര്‍ക്കണം. അതിന് എത്രയോ കാലത്തിന് ശേഷമാണ് ശ്രീ വേണു ഈ പ്രോജക്ടിലേക്ക് വരുന്നത്.

   സജീവിന് മാമാങ്കവുമായിട്ടുള്ള ബന്ധം അവസാനിച്ചോ?

  സജീവിന് മാമാങ്കവുമായിട്ടുള്ള ബന്ധം അവസാനിച്ചോ?

  ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ഞാന്‍ പ്രയത്‌നിച്ചുണ്ടാക്കി. സഫലീകരണത്തിലേക്കും പൂര്‍ത്തികരണത്തിലേക്കും പോകുന്ന സ്വപ്‌ന പദ്ധതിയാണ് മാമാങ്കം. അതില്‍ ലാഭം ഉറപ്പുവരുത്തി പണം മുടക്കാന്‍ വന്ന് ചേര്‍ന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാര്‍മികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായിട്ടുള്ള എന്റെ ബന്ധം. ഏകപക്ഷീയമായി അദ്ദേഹം ചമച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ എനിക്ക് ഒപ്പിടേണ്ടി ന്ന കരാര്‍ പ്രകാരം പോലും എന്റെ ബന്ധം അവസാനിച്ചു എന്ന് പറയുന്നത് അങ്ങേയറ്റം വാസ്തവ വിരുദ്ധവും നിയമലംഘനവുമാണ്. സാമ്പത്തികമായും നിയമപരമായും എന്നെ വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്.

   എന്താണ് ഭിന്നതയ്ക്കുള്ള കാരണങ്ങള്‍?

  എന്താണ് ഭിന്നതയ്ക്കുള്ള കാരണങ്ങള്‍?

  എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഭിന്നതയ്ക്കുള്ള കാരണമെന്ന്. എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഭിന്നതയ്ക്കുള്ള കാരണമെന്ന്. അതിനുള്ള കാരണങ്ങള്‍ വ്യക്തമായി തന്നെ പറയാം. നിര്‍മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹത്തിന് സിനിമ മറ്റ് ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമ ബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് പറയുന്നത് വരെ കാര്യങ്ങളെത്തിച്ചത്. സിനിമയുടെ രണ്ടാംഘട്ട ഷൂട്ടിംഗ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത്.

   തിരക്കഥയുടെ പേരില്‍ തര്‍ക്കം

  കെട്ടിക്കിടന്നിരുന്നത് 39 കേസുകള്‍...

  സിനിമ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തിരക്കഥയെ വലിയ രീതിയില്‍ പുകഴ്ത്തി പറഞ്ഞ നിര്‍മാതാവ് ഒരു ഘട്ടമായപ്പോള്‍ അതില്‍ ചില തിരുത്തലുകള്‍ വേണമെന്ന് വാശി പിടിക്കാന്‍ തുടങ്ങിയിടത്താണ് അടുത്ത തര്‍ക്കം. എനിക്ക് സമ്മതിക്കാനാകാത്ത വിധമുള്ളതായിരുന്നു അദ്ദേഹത്തിന്റെ തിരുത്തലുകള്‍. അവ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയാല്‍ പുനരുത്ഥാനപരവും സാമൂഹ്യ വിരുദ്ധവുമായ ഒരു സന്ദേശം നല്‍കുന്ന സിനിമയാകും. ഞാനെഴുതിയതും അവര്‍ അംഗീകരിച്ചതുമായ തിരക്കഥയ്ക്ക് വിപരീതമായ ഒരു ചിത്രമായി അത് മാറും. ഒരു കലാകാരനും അംഗീകരിക്കാനാവാത്ത പിടിവാശിയുടെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ സംസാരമുണ്ടായി. അത് അദ്ദേഹത്തിന് എന്നോടുള്ള പകയാവുകയായിരുന്നെന്ന് പിന്നീടാണ് മനസിലായത്.

   30 കോടി മൂല്യമുള്ള സിനിമയുടെ തിരക്കഥയ്ക്ക് 3 ലക്ഷം

  30 കോടി മൂല്യമുള്ള സിനിമയുടെ തിരക്കഥയ്ക്ക് 3 ലക്ഷം

  തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നും ഏറ്റവും മികച്ചതിലൊന്നും ശ്രീ മമ്മൂട്ടി വിശേഷിപ്പിച്ച തിരക്കഥ. കേവലം 3 ലക്ഷം രൂപയ്ക്കാണ് നിര്‍മാതാവ് കൈവശപ്പെടുത്തി എന്ന് അവകാശപ്പെടുന്നത്. തിരക്കഥയ്ക്ക് മാത്രമായി 12 വര്‍ഷത്തെ അദ്ധ്വാനം എന്നുള്ളത് ഒഴിവാക്കിയാല്‍ തന്നെയും ഇതിനായി വേണ്ടി വന്ന യാത്രകള്‍ മറ്റ് ചെലവുകള്‍ക്കും തന്നെ ഇതിന്റെ എത്രയോ ഇരട്ടി ആയിട്ടുണ്ടാകും.

  https://www.scribd.com/document/398760369/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BE%E0%B4%AF%E0%B4%95%E0%B5%BB-%E0%B4%B8%E0%B4%9C%E0%B5%80%E0%B4%B5-%E0%B4%AA%E0%B4%BF%E0%B4%B3-%E0%B4%B3%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B4%A4-%E0%B4%B0%E0%B4%95-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA-%E0%B4%AA

  English summary
  Sajeev Pillai talks about Mammootty starrer Mamankam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X