»   » പതിനൊന്ന് വര്‍ഷത്തെ സൗഹൃദം, ഇടയ്ക്ക് പിരിഞ്ഞ് രണ്ടു വഴിക്കായി, ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്!

പതിനൊന്ന് വര്‍ഷത്തെ സൗഹൃദം, ഇടയ്ക്ക് പിരിഞ്ഞ് രണ്ടു വഴിക്കായി, ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമ-സീരിയല്‍ നടിയായ ശാലു മേനോന്റെയും സജി നായരുടെയും വിവാഹം ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിനായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

എന്നാല്‍ പതിനൊന്ന് വര്‍ഷം നീണ്ട സൗഹൃദമാണ് ഞങ്ങളുടെ വിവാഹത്തില്‍ എത്തിച്ചതെന്ന് സജി നായര്‍ പറയുന്നു. സൗഹൃദത്തില്‍ നിന്ന് ഒരിക്കലും പ്രണയത്തിന്റെ വഴിയെ ഞങ്ങള്‍ പോയിട്ടില്ലെന്നും സജി നായര്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

സൗഹൃദത്തിലാകുന്നത്

സീരിയലുകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മുതലാണ് ഞങ്ങള്‍ സൗഹൃദം തുടങ്ങുന്നത്-സജി നായര്‍

ഇടയ്ക്ക് പിരിഞ്ഞു

ഇടയ്ക്ക് ഞങ്ങള്‍ പിരിഞ്ഞു. രണ്ടു പേരും വഴിയ്ക്കായി. ശാലു നൃത്തത്തിലേക്കും ഞാന്‍ സീരിയിലേക്കും തിരിഞ്ഞു.

ആദ്യമായി ഇഷ്ടം തോന്നി

തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത്. അത് ശാലുവിനോടാണെന്നും സജി നായര്‍ പറഞ്ഞു.

ശാലുവിന് ചെറിയ ബുദ്ധിമുട്ടാകും

കുറച്ച് ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാന്‍, അതുകൊണ്ട് ശാലുവിന് ചെറിയ ബുദ്ധിമുട്ടാണ്ടുകും-സജി നായര്‍.

വിവാഹം തന്നെ വേണ്ടന്ന് വയ്ക്കും

തന്റെ കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ്. അതുകൊണ്ട് തന്നെ എല്ലാവരെയും കരുതലോടെ നോക്കുന്ന ഒരാളെയാണ് തനിക്ക് വേണ്ടിയിരുന്നത്. സജിയെ പോലൊരു ആളെ കിട്ടിയില്ലായിരുന്നുവെങ്കില്‍ വിവാഹം പോലും താന്‍ വേണ്ടെന്ന് വയ്ക്കുമായിരുന്നുവെന്നും ശാലു മേനോനും പറഞ്ഞു.

ശാലു മേനോന്റെ ഫോട്ടോസിനായി...

English summary
Saji Nair about Shalu Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam