12 ലക്ഷത്തോളം ചെലവാക്കി, ഷെയിൻ തന്നെയാണ് എഴുതിയത്; ഞാൻ അവ​ഹേളിക്കപ്പെട്ടു: സജി നന്ത്യാട്ട്

വിവാദങ്ങൾ വിടാതെ പിന്തുടർന്ന നടനാണ് ഷെയിൻ നി​ഗം. ഒരു പരിധി വരെ ഇത് കരിയറിനെ ബാധിച്ചിട്ടുമുണ്ട്. ഒന്നിലേറെ നിർമാതാക്കൾ ഷെയിൻ നി​ഗത്തിനെതിരെ പരാതി നൽകുന്ന സാഹചര്യമുണ്ടായി. വെയിൽ, ആർഡിഎക്സ് എന്നീ സിനിമകളുടെ നിർമാതാക്കളാണ് ഷെയിനിനെതിരെ രം​ഗത്ത് വന്നത്. പിന്നീട് ഈ പ്രശ്നങ്ങൾ സംഘടനകൾ ഇടപെട്ട് ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചു. വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദ സമയത്ത് ഷെയിൻ നി​ഗത്തെ ശക്തമായി വിമർശിച്ചയാളാണ് നിർമാതാവ് സജി നന്ത്യാട്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഇദ്ദേഹം.

ഷെയിൻ നി​ഗത്തെ തകർക്കാൻ ശ്രമിച്ചു എന്ന ആരോപണം തനിക്കെതിരെ ഉണ്ടെന്നും അത് സത്യമല്ലെന്നും സജി നന്ത്യാട്ട് പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. സജി നന്ത്യാട്ടാണ് ഞങ്ങളെ ഇല്ലാതാക്കിയതെന്ന രീതി ഷെയിൻ നി​ഗത്തിന്റെ ഭാ​ഗത്ത് നിന്നുണ്ട്. ഞാൻ എന്തിന് ഇല്ലാതാക്കണം. എന്റെ മോന്റെ പ്രായമേയുള്ളൂ. അബി എന്റെ ഫ്രണ്ടാണ്. ഇവരോട് എനിക്കധികം ബന്ധമൊന്നുമില്ല. ഷെയിൻ നി​ഗത്തെ ഞാൻ തൃശൂരിൽ പോയി കണ്ടിട്ടുണ്ട്. എന്റെ പടത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. ചാനലിലൂടെ ചെക്ക് ബൗൺസായെന്ന് ഷെയിൻ നി​ഗത്തിന്റെ അമ്മ പറഞ്ഞു.

Shane Nigam

സ്കെച്ച് പെന്നിൽ എഴുതി വിട്ടതായിരുന്നു. സ്കെച്ച് പെൻ കൊണ്ട് ഷെയിൻ തന്നെ എഴുതിയതാണ്. പത്ത് ലക്ഷം രൂപയായിരുന്നു അഡ്വാൻസ്.
സത്യം പറഞ്ഞാൽ ചാനൽ ചർച്ചയിൽ ഞാൻ അവഹേളിക്കപ്പെട്ടു. ഷെയിൻ നി​ഗം ആ സമയത്ത് ലഹരി എന്ന സാധനം മാറ്റി നിർത്തണമായിരുന്നു. വെയിൽ സിനിമയുടെ നിർമാതാവ് ജോബി ഞങ്ങളുടെ മെമ്പറാണ്. അവരെ സേവ് ചെയ്യേണ്ടത് ഉത്തരവാദിത്വമല്ലേ. അതിൽ ഇടപെട്ടു എന്നത് സത്യമാണ്. പക്ഷെ ഷെയിൻ നി​ഗത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല.

Saji Nanthyattu  Shane Nigam

ഷെയിൻ നി​ഗത്തിനെതിരെ സംസാരിച്ചതോടെ നടനെ വെച്ച് ചെയ്യാനിരുന്ന സിനിമ നടക്കാതായെന്നും സജി നന്ത്യാട്ട് പറയുന്നു. 12 ലക്ഷത്തോളം ചെലവയാതാണ്. ഞാനും സാന്ദ്ര തോമസും ചേർന്നുള്ള പ്രൊജക്ടായിരുന്നെന്നും സജി നന്ത്യാട്ട് ഓർത്തു. സാന്ദ്ര തോമസ് പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെയും ജി സുരേഷ് കുമാറിനെതിരെയും രം​ഗത്ത് വന്നത് ജി സുരേഷ് കുമാറിനെ വിഷമിപ്പിച്ചിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ ഇരിക്കുന്നവരെല്ലാം തീരെ മോശക്കാരല്ല.

അവർ സാന്ദ്രയോട് മനപ്പൂർവം പറഞ്ഞെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജി സുരേഷ് കുമാർ മാന്യനായ മനുഷ്യനാണ്. സുരേഷേട്ടന്റെ കണ്ണ് നിറഞ്ഞു. ഫിലിം ചേംബറിന്റെ മോണിറ്ററിം​ഗ് കമ്മിറ്റിയിരുന്ന സമയത്ത്. ഞങ്ങളുടെ അസോസിയേഷനിലുള്ളവരും ഡബ്ല്യുസിസിയിൽ ഉള്ളവരുണ്ട്. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഫീൽ ചെയ്തു. സുരേഷേട്ടൻ തമാശ പറയുന്ന ആളാണ്. എഴുന്നള്ളിച്ച് കൊണ്ട് പോകാം എന്നൊക്കെ പറയാം. സാന്ദ്രയ്ക്കത് ഫീൽ ചെയ്തു. സാന്ദ്രയെ കുടുംബാം​​ഗം പോലെയാണ് താൻ കാണുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു.

നടൻ ദിലീപിനെക്കുറിച്ചും സജി നന്ത്യാട്ട് സസാരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും ദിലീപിനെ ചിലർ കുരുക്കിയതാണെന്നും സജി നന്ത്യാട്ട് ആരോപിക്കുന്നു. കോടതി വിധി നടന് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്ന് ചില വെളിപ്പെടുത്തലുകൾ ഞാൻ നടത്തും. നല്ലൊരു പണി ദിലീപിന് കൊടുത്തിട്ടുണ്ടെന്ന് എനിക്ക് ബോധ്യപ്പെ‌ട്ടതാണ്. എന്നാൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചപ്പോൾ ഞാൻ പണം വാങ്ങിയിട്ടുണ്ടെന്ന് ആക്ഷേപം വന്നു. ദിലീപിന്റെ ഡേറ്റിന് വേണ്ടിയാണെന്നും പറഞ്ഞു. അതിന് ഞാൻ ചാനലിൽ പോകേണ്ട കാര്യമില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

More from Filmibeat

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X