ദിലീപിനെതിരെ സംസാരിച്ച ഭാഗ്യലക്ഷ്മിക്ക് സിനിമയില്ലെന്ന വാദത്തിന് ചുട്ട മറുപടിയുമായി നിര്‍മ്മാതാവ്!
സിനിമയില്‍പ്പോലും കണ്ട് പരിചയമില്ലാത്ത തരത്തിലുള്ള സംഭവങ്ങളായിരുന്നു മലയാള സിനിമയില്‍ അരങ്ങേറിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
നടി ആക്രമണത്തിനിരയായ സംഭവത്തില്‍ തുടക്കം മുതല്‍ നടിയെ പിന്തുണച്ച് രംഗത്തെത്തിയതാണ് അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോഴും അവര്‍ പ്രതികരിച്ചിരുന്നു.

നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നിന്നു
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. ആ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ പൂര്‍ണ്ണ പിന്തുണ നല്‍കി ഭാഗ്യലക്ഷ്മി നടിക്കൊപ്പമുണ്ടായിരുന്നു. നടിയേയും കുടുംബത്തെയും അവര്‍ സന്ദര്‍ശിച്ചിരുന്നു.

ദിലീപിനെ വിമര്‍ശിച്ചു
നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മലയാള സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ദിലീപിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

സിനിമയില്‍ അവസരം ലഭിക്കുന്നില്ല
ദിലീപിന് എതിരെ സംസാരിച്ച പലര്‍ക്കും സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം തുറന്നുപറച്ചിലുകളുമായി നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.

ഭാഗ്യലക്ഷ്മിക്ക് സിനിമ ലഭിക്കുന്നില്ല
മാധ്യമ ചര്‍ച്ചകളില്‍ ദിലീപിന് എതിര്‍ക്കുന്ന തരത്തില്‍ സംസാരിച്ച ഭാഗ്യലക്ഷ്മിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നു.

ഡബ്ബ് ചെയ്യാന്‍ വിളിക്കുന്നില്ല
ദിലീപിന് എതിരെ സംസാരിച്ചതിന് ശേഷം ആരും ഭാഗ്യലക്ഷ്മിയെ ഡബ്ബിംഗിന് വിളിക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹത്തിന് മറുപടിയുമായി നിര്‍മ്മതാവായ സജി നന്ത്യാട്ട് രംഗത്തെത്തിയിട്ടുണ്ട്.

എതിര്‍വിഭാഗം വിളിക്കാത്തത് എന്താണ്?
ദിലീപിനെതിരെയുള്ള വിഭാഗം അവരെ സിനിമയില്‍ വിളിക്കാത്തതെന്താണെന്നായിരുന്നു നിര്‍മ്മാതാവ് സജി നന്ത്യാട്ടിന്റെ ചോദ്യം. അവര്‍ ഭാഗ്യലക്ഷ്മിയെ വിളിച്ച് ഡബ്ബ് ചെയ്യിപ്പിക്കാത്തതെന്താണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

വിഡ്ഡിത്തമാണ് പറയുന്നത്
ഭാഗ്യലക്ഷ്മിയെ മലയാള സിനിമയില്‍ നിന്നും ഒതുക്കുന്നുവെന്ന് പറയുന്നത് തന്നെ വിഡ്ഡിത്തമാണെന്നും സജി നന്ത്യാട്ട് പറയുന്നു. പ്രമുഖ ചാനലിന്‍റെ ചര്‍ച്ചയ്ക്കിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











