ചുവന്ന തെരുവില്‍ പണം കൊടുത്ത് ഷൂട്ട് ചെയ്തു: സജി സുരേന്ദ്രന്‍
2014ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസ്. ചിത്രം തിയേറ്ററുകളില്‍ അറുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഭാവനയും അനൂപ് മേനോനും പ്രധാന വേഷങ്ങളില്‍ എത്തിയ ഈ കൊച്ചു ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.
ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ പലതും മുംബൈയിലാണ് ചിത്രീകരിച്ചത്. ഇവിടുത്തെ റെഡ് സ്ട്രീറ്റിലുമുണ്ടായിരുന്നത്രേ ഒരു ദിവസത്തെ ഷൂട്ടിങ്. പല ക്ലേശങ്ങള്‍ സഹിച്ചാണ് മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്ന് സജി സുരേന്ദ്രന്‍ പറയുന്നു. ചുവന്ന തെരുവിലെ ഷൂട്ടിങ്ങിനിടെ ഗുണ്ടകള്‍ വന്ന് ഷൂട്ടിങ് സംഘത്തോട് 25000 രൂപ വാങ്ങിച്ചുവെന്നും പിന്നീട് മറ്റൊരു സംഘം വന്ന് 15000 രൂപ വാങ്ങിച്ചെന്നും സജി സുരേന്ദ്രന്‍ പറഞ്ഞു.

ചുവന്ന തെരുവിലെ ഒറ്റദിനഷൂട്ടിങ്ങിനായി അങ്ങനെ പതിനായിരങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. മുംബൈയിലെ മനോഹരമായ സ്ഥലങ്ങളിലെല്ലാം ചിത്രീകരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതെല്ലാം പൊലീസ് തടഞ്ഞു. മൂന്ന് തവണയാണ് ഷൂട്ടിങ് നടത്തിയതിന് ഞങ്ങളെ പൊലീസ് പിടിച്ചത്. അപ്പോഴെല്ലാം സംവിധായകന്‍ പ്രിയദര്‍ശന്‍ സാറിന്റെ ഒരു സുഹൃത്ത് വഴിയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്- സംവിധായകന്‍ പറയുന്നു.
More from Filmibeat
saji surendran angry babies shooting anoop menon bhavana സജി സുരേന്ദ്രന്‍ ആംഗ്രി ബേബീസ് ഷൂട്ടിങ് അനൂപ് മേനോന് ഭാവന


Click it and Unblock the Notifications











