അനൂപും ഭാവനയും- പ്രണയ ഗോസിപ്പിന് പിന്നില്‍??

By Aswathi

അടുത്തിടെ ഏറെ പടര്‍ന്നു പിടിച്ച പ്രണയ ഗോസിപ്പിലെ നായികയും നായകനുമാണ് ഭാവനും അനൂപ് മേനോനും. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ആംഗ്രി ബേബീസിന്റെ സെറ്റില്‍ വച്ചാണ് ഈ ഗോസിപ്പിന് തുടക്കമായത്. ഇവിടെയാണ് 'പുകയില്ലാതെ തീയുണ്ടാവില്ല'ല്ലോ എന്ന ചൊല്ലിന് പ്രസക്തി. വെറുതെയിരിക്കുന്ന നടനെയും നടിയെയും കുറിച്ച് ഗോസിപ്പിറങ്ങില്ലല്ലോ, അവിടെ എന്തെങ്കിലും സംഭവിച്ചിരിക്കും.

സംഗതി സത്യമാണ്. അത്തരമൊരു ഗോസിപ്പ് പിറവി കൊള്ളാന്‍ വ്യക്തമായ ഒരു കാരണമുണ്ട്. സംവിധായകന്‍ സജി സുരേന്ദ്രന്‍ അതേ കുറിച്ച് വ്യക്തത തന്നു. പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് റെയില്‍വെ സ്റ്റേഷനില്‍ വളരെ പ്രയാസപ്പെട്ട് ഒരു രംഗം ചിത്രീകരിക്കുകയിയാരുന്നു ടീം. അനൂപിനെയും ഭാവനെയെയും അവിടെയുണ്ടായരുന്ന കുറച്ച് മലയാളികള്‍ മാറി നിന്ന് നോക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍ അനൂപ് പറഞ്ഞ ഒരു മറുപടിയാണ് ഈ ഗോസിപ്പ്.

bhavana-anoop-menon

ചേട്ടനാരോടും പറയണ്ട, ഞങ്ങള്‍ പ്രേമിച്ചു ഒളിച്ചോടി വന്നതാണെന്ന് തമാശയ്ക്കാണത്രെ അനൂപ് അവരോട് പറഞ്ഞത്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ കണ്ടപ്പോഴേ അറിയാമായിരുന്നു നിങ്ങളിത് ചെയ്യുമെന്നായിരുന്നു അവരുടെ കമന്റ്. എന്തായാലും അതങ്ങ് പടര്‍ന്നു കേറി. അനൂപും ഭാവനയും പ്രണയത്തില്‍. ഈ വാര്‍ത്ത ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു കേറുമെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞെങ്കിലും വരുന്നിടത്ത് വച്ചു കാണാം എന്നായി അനൂപ്.

ഇപ്പോള്‍ മനസ്സിലായില്ലേ ഗോസിപ്പുകള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ല. എന്തെങ്കിലും സൂചന നടീ നടന്മാരില്‍ നിന്നുണ്ടാവുമ്പോഴാണ് ഇത്തരം കിംവദികള്‍ പ്രചരിക്കുന്നത്. എന്തായാലും അനൂപിന്റെ ആ ഒരൊറ്റ ഡയലോഗ് സിനിമയ്ക്ക് ആവശ്യത്തിന് പ്രാചരണം നല്‍കി. അനൂപും ഭാവനയും തമ്മില്‍ പ്രണയത്തിലാണോ എന്നറിയാനായിരുന്നു ചിലര്‍ തിയേറ്ററിലേക്ക് തിക്കികയറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X