സജി സുരേന്ദ്രനും അഭിനയത്തിലേക്ക്
സംവിധായകന്മാരൊക്കെ സിനിമ പിടിത്തം നിര്‍ത്തിയെന്നാ തോന്നണെ, പല സംവിധായകരും കാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്ക് വരികയാണ്. ഇപ്പെ ആരാ പുതിയതായി വന്നത് എന്നല്ലെ? യുവസംവിധായകന്‍ സജി സുരേന്ദ്രന്‍. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന്റെ സംവിധായകനായാണ് ജി സുരേന്ദ്രന്‍ സിനിമരംഗത്തെത്തുന്നത്.
ജോയ് മാത്യു, രഞ്ജി പണിക്കര്‍ എന്നിവര്‍ക്ക് പിന്നാലെ സജി സുരേന്ദ്രന്റെയും കടന്നുവരവ്
വി.എസ് ജയകൃഷണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സജി തന്റെ അഭിനയപ്രതിഭ കാഴ്ച വയ്ക്കുന്നത്. അന്യര്‍ക്ക് പ്രവേശനമില്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് സജി അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു സംവിധായകന്റെ വേഷമാണ് സജിക്ക്. ടിനി ടോമും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ സജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ടിനി ടോം അവതരിപ്പിക്കുന്നത്. രണ്ട് പേരുടെ ജീവിതത്തിനിടയ്ക്ക് മൂന്നാമതൊരാള്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇതൊരു സസ്‌പെന്‍സ് നിറഞ്ഞ കുടുംബ എന്റര്‍ടെയിനറായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. വളരെ രസകരമായ രീതിയിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാവ്യ മാധവന്‍, അന്‍സിബ ഹസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സജിയുടെ ഷീ ടാക്‌സി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു.


Click it and Unblock the Notifications











