»   » 100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ ഒക്ടോബര്‍ 27നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡി4 ഡാന്‍സ് വേദിയില്‍ അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം.. പിന്നീട് സംഭവിച്ചത്?

വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി.. ദിലീപ് കാണിച്ചത് കട്ടഹീറോയിസം.. ശരിക്കും ജനപ്രിയനായോ?

സോഷ്യല്‍ മീഡിയയിലൂടെ മോശം റിവ്യൂ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ വളരെ മോശമായ ആരോപണങ്ങളും ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യഹിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

വില്ലന് നേരെയുള്ള വിമര്‍ശനങ്ങള്‍

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ പ്രചരിച്ചത്. വില്ലനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മോശം പ്രതികരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ സാജിദ് യഹിയ രംഗത്തെത്തിയിട്ടുണ്ട്.

യഥാര്‍ത്ഥ ആരാധകര്‍ക്ക് നായകനാണ് വില്ലന്‍

യാതൊരുവിധ മുന്‍ധാരണകളുമില്ലാതെ ചിത്രത്തെ സമീപിച്ചവര്‍ക്ക് വില്ലന്‍ നായകനാണ്. പുലിമുരുകന് ശേഷം അനൗണ്‍സ് ചെയ്ത പീറ്റര്‍ ഹെയന്‍ ചിത്രമെന്ന തരത്തില്‍ മനസ്സില്‍ മുന്‍ധാരണകളുമായി ചിത്രത്തെ സമീപിക്കുന്നവര്‍ക്കാണ് തെറ്റ് പറ്റുന്നതെന്ന് അദ്ദേഹം പറയുന്നു.

അവകാശ വാദങ്ങള്‍ ഉന്നയിച്ചിട്ടില്ല

സംവിധായകന്‍ പോലും അവകാശപ്പെടാത്ത തരത്തിലുള്ള മാസ്സ് രംഗങ്ങളാണ് വിമര്‍ശകര്‍ സ്വപ്‌നം കണ്ടത്. നിരവധി മുന്‍വിധികളുമായി ചിത്രം കാണാനയി തിയേറ്ററുകളിലേക്ക് എത്തുകയും ചെയ്തു. പക്ഷേ അവിടയെത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

സംവിധായകനെ വിമര്‍ശിക്കുന്നു

മുന്‍ധാരണയോടെ സിനിമ കണ്ടതിന് ശേഷം പ്രതീക്ഷകള്‍ തകിടം മറിഞ്ഞുവെന്നും ചിത്രം കൊള്ളില്ലെന്നും പറയുന്നവര്‍ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നത് സംവിധായകനെയാണ്.

പോയി ചോദിച്ചില്ല

ആദ്യ ഷോയ്ക്ക് തന്നെ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തുന്നവരുടെ വീട്ടില്‍ പോയി അവരുടെ ഇഷ്ടം അറിയാന്‍ സംവിധായകന്‍ ശ്രമിക്കാത്തതാണ് പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നത്. അപ്പോള്‍ പിന്നെ സംവിധായകനെ കുറ്റം പറയാമല്ലോ?

റിവ്യൂ വായിച്ചെന്ന് പറയുന്നത്

സിനിമയെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തവര്‍ എഴുതുന്ന റിവ്യൂ വായിച്ചതിന് ശേഷം സിനിമ കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സംവിധായകന്‍ പറയുന്നു.

മുന്‍വിധികളോടെ സമീപിക്കരുത്

യാതൊരുവിധ മുന്‍വിധികളുമില്ലാതെ പോയി കാണുകയാണെങ്കില്‍ നൂറു ശതമാനവും സംതൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണ് വില്ലനെന്നും സാജിദ് യഹിയ പറയുന്നു.

ഇത്തരം വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നില്ല

സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി പോലെ മഹത്തരമായ സൃഷ്ടിയാണ് വില്ലന്‍ എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വിധത്തിലുള്ള വ്യക്തിഹത്യയ്ക്ക് ബി ഉണ്ണിക്കൃഷ്ണന്‍ അര്‍ഹനല്ലെന്നും സാജിദ് കുറിച്ചിട്ടുണ്ട്

സിനിമയെ ജീവനുതുല്യം സ്‌നേഹിക്കുന്നു

സിനിമയെ ജീവന് തുല്യം സ്‌നേഹിക്കുന്ന അതിന്റെ കാരണം സിനിമയെ ജീവന് തുല്യം സ്നേഹിക്കുന്ന, അതിന്റെ നട്ടെല്ലായ ഒരു തൊഴിലാളി സംഘട്ടനയെ ചേർത്തുപിടിക്കുന്ന ഒരു കലാകാരൻ ആണ് അദ്ദേഹമെന്നും സാജിദ് യഹിയ കുറിച്ചിട്ടുണ്ട്.

English summary
Sajid Yahiya facebook post about VIillain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam