ഇനിമുതല്‍ ഞാനും കാളിദാസന്‍ ഫാനാണ്, താരപുത്രനെ അഭിനന്ദിച്ച് സാജിദ് യഹിയ, കുറിപ്പ് വൈറലാവുന്നു
ജയറാമിന് പിന്നാലെയായാണ് മകനായ കാളിദാസും സിനിമയില്‍ അരങ്ങേറിയത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കാളിദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുകയായിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രത്തെയായിരുന്നു താരപുത്രന്‍ അവതരിപ്പിച്ചതെല്ലാം. കാളിദാസന്റെ പുതിയ സിനിമയായ പാവ കഥകളിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സാജിദ് യഹിയ. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ചില കാഴ്ചകളുണ്ട്. ആദ്യ കാഴ്ച്ചയിൽ സാധാരണമെന്ന് തോന്നുന്ന,ഒട്ടും ആകർഷിക്കാത്ത ചില കാഴ്ച്ചകൾ. പക്ഷെ അതെ കാഴ്ച്ചകൾ മറ്റു ചില അവസരങ്ങളിൽ നമ്മെ മറ്റേതു കാഴ്ച്ചയെക്കാൾ കൂടുതൽ നമ്മെ വിസ്മയിപ്പിച്ചെന്നു വരാം.ഒരു പക്ഷെ ആദ്യം നമ്മൾ അറിയാതെ ശ്രദ്ധിക്കാതെ വിട്ടതൊക്കെയും നമുക്ക് തന്നെ തിരുത്തി പറയേണ്ടി വന്നേക്കാം. അങ്ങനൊരു കാഴ്ച്ചയാണ് ഇനി മുതൽ കാളിദാസൻ.
വളരെ സാധാരണമെന്ന് കരുതിയ കാഴ്ച്ച ഇന്നു അനന്യസാധാരണമായി തോന്നുന്നത് നടനമികവ് ഒന്നു കൊണ്ടു മാത്രമാണ്. പാവയ് കഥകളിൽ സുധയുടെ തങ്കം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മികച്ചു നിൽക്കുമ്പോഴും തങ്കത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത് കാളിദാസന്റെ സത്താർ ഒന്നു മാത്രമാണ്.

സിനിമ കഴിയുമ്പോൾ ഹൃദയത്തിലൊരു കല്ല് കെട്ടിയിറക്കുന്ന പോലെ സത്താർ കാണുന്ന ഓരോ പ്രേക്ഷകരിലും ആവേശിക്കുന്നു. ഒരു കാലത്തു പരിഹസിച്ചു നിർത്തിയ സമൂഹത്തിന്റെ വേദനയും ഒറ്റപ്പെടലും ചുട്ടു പൊള്ളുന്നൊരു പ്രഹരം പോലെ കാളിയുടെ സത്താറിലൂടെ നമ്മുടെ പ്രിവിലേജഡ് ബോധത്തിനു നേരെ ഉയരുകയാണ്.
Recommended Video
അത്ഭുതപ്പെടുത്തുന്ന ഒരേ സമയം നൊമ്പരവും നീറ്റലും നൽകുന്ന കാളിയാട്ടത്തിന് ഇന്നു മുതൽ വിസ്മയം എന്ന് തന്നെയാണ് വിശേഷണം. അഭിമാനത്തോടെ അൽപ്പം അഹങ്കാരത്തോടെ പറയുന്നു ഇനി മുതൽ ഞാനും ഒരു കാളിദാസൻ ഫാനായിരിക്കും എന്നായിരുന്നു സാജിദ് യഹിയ കുറിച്ചത്.


Click it and Unblock the Notifications











