»   » മോഹന്‍ലാല്‍ സിനിമയുടെ കഥ കേട്ടതേ അഭിനയിക്കാമെന്ന് സമ്മതിച്ച് മഞ്ജു വാര്യര്‍, സംവിധായകന്‍ പറയുന്നത് !

മോഹന്‍ലാല്‍ സിനിമയുടെ കഥ കേട്ടതേ അഭിനയിക്കാമെന്ന് സമ്മതിച്ച് മഞ്ജു വാര്യര്‍, സംവിധായകന്‍ പറയുന്നത് !

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെക്കുറിച്ച് സിനിമയെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് അധികം കാലമായിട്ടില്ല. ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ മോഹന്‍ലാല്‍ ആരാധകരും ത്രില്ലിലാണ്. ഇന്നുവരെയുള്ള മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടന്റെ പേരില്‍ ഒരൊറ്റ സിനിമയേ പുറത്തിറങ്ങിയിട്ടുള്ളൂ. പ്രേനസീറിനെ കാണാനില്ല എന്ന ചിത്രമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു താരത്തിന്റെ പേരില്‍ സിനിമ പുറത്തിറങ്ങുകയാണ്.

പത്മശ്രീ ഭരത് ഡോക്ടര്‍ മോഹന്‍ലാലിനെക്കുറിച്ച് പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്. സുനീഷ് വരനാടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ട ചില വരികളാണ് ഈ ചിത്രത്തിന് കാരണമായതെന്ന് സംവിധായകന്‍ പറയുന്നു.

സിനിമയ്ക്ക് കാരണമായത്

ആമേന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് സാജിദ് യഹിയ. ജയസൂര്യ ചിത്രമായ ഇടി സംവിധാനം ചെയ്തത് സാജിദായിരുന്നു. സുഹൃത്തിന്റ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം തോന്നിയത്. മനസ്സിലുള്ള ആശയം സുഹൃത്ത് കൂടിയായ സുനീഷിനോട് പറഞ്ഞപ്പോഴാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍

സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഇരുവരും കഥയില്‍ പ്രകടമായ മാറ്റം വരുത്തിയാണ് സിനിമ ഇറക്കുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയാണ് ചിത്രത്തിലെ നായിക.

നിര്‍ണ്ണായക ഘട്ടത്തില്‍ സംരക്ഷകനായി എത്തുന്നത്

മീനുക്കുട്ടിയുടെ ജീവിതത്തില്‍ ഒരു നിര്‍ണ്ണയാക ഘട്ടത്തില്‍ അവളുടെ സംരക്ഷകനായി എത്തുന്നയാള്‍ക്ക് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരാണ്. സംഭവം മോഹന്‍ലാല്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്നു.

തിരക്കഥ മോഹന്‍ലാലിനെ കാണിച്ചു

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ ഉടനെ സംവിധായകനും തിരക്കഥാകൃത്തും കൂടി സാക്ഷാല്‍ മോഹന്‍ലാലിനെ കാണാന്‍ പോയിരുന്നു. ചിത്രത്തിന്റെ കഥയെക്കുറിച്ചും ടൈറ്റിലിനെക്കുറിച്ചും അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.

കഥ കേട്ടപ്പോള്‍ സമ്മതിച്ചു

മോഹന്‍ലാല്‍ ആരാധികയായി ഏത് നടി വേഷമിടുമെന്നുള്ള അന്വേഷണത്തിലായിരുന്നു പിന്നീട്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ കേട്ട ഉടന തന്നെ മഞ്ജു വാര്യര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

കണ്ണാടിയില്‍ വരെ മോഹന്‍ലാല്‍

താരങ്ങളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരാധനയുടെ പേരില്‍ താരത്തിന്‍രെ ചിത്രങ്ങളടങ്ങിയ മാല, ടീ ഷര്‍ട്ട്, കൂളിങ്ങ് ഗ്ലാസ് തുടങ്ങിയ സംഭവങ്ങള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. അതിനാല്‍ത്തന്നെ ഈ ചിത്രത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം മീനുവും ചെയ്യുന്നുണ്ട്. ഊണിലും ഉറക്കിലും മോഹന്‍ലാലിനെക്കുറിച്ച് മാത്രമാണ് മീനുവിന്റെ ചിന്ത. കാമുകനായ സേതുവിന് പോലും രണ്ടാം സ്ഥാനമേ മീനു നല്‍കിയിട്ടുള്ളൂ.

English summary
Mohanlal film background story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X