For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  mohanlal: ചേട്ടൻ ചെറുകഥ കോപ്പിയടിച്ചതല്ലേ? കലവൂരിനോട് സാജിദിന് ചോദിക്കാനുണ്ട് ചിലത്...

  |

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം മഞ്ജുവാര്യർ ചിത്രമായ മോഹൻലാലിനെ കുറിച്ചാണ്. വിഷു റിലീസായി എത്തുന്ന ചിത്രത്തിന്റെ പാട്ടും ടീസറും വൻ ഹിറ്റായിരുന്നു. ഇതിനു ശേഷമാണ് വിവാദങ്ങൾ തലപ്പൊക്കിയത്. ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അരോപിച്ച് പ്രശസ്തസംവിധായകനും തിരക്കഥകൃത്തുമായ കലവൂർ രവികുമാർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ സാജിദ് യഹിയ രംഗത്തെത്തിയിട്ടുണ്ട്.

  അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ! മാതൃഭൂമിയ്ക്കെതിരെ ബോബന്‍ സാമുവല്‍

  സാജിദ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ കലവൂരിന് മറുപടി നൽകിയിരിക്കുന്നത്. മോഹൻലാൽ എന്ന ചിത്രം തന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂർ രവികുമാറിന്റെ വാദം. ഇതു നേരത്തെ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. കലവൂരിന്റെ പ്രസ്താവന സിനിമ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

  മോഹൻലാൽ ആരുടേയും സ്വകാര്യസ്വത്തല്ല! പണിയെടുത്തു ജീവിക്കൂ, കലവൂരിന് മറുപടിയുമായി സാജിദ്

  തിരക്കഥ വായിക്കാൻ തയ്യാറായിരുന്നില്ല

  തിരക്കഥ വായിക്കാൻ തയ്യാറായിരുന്നില്ല

  ബഹുമാന്യനായ കലവൂർ രവികുമാർ ചേട്ടൻ വായിക്കാൻ ചേട്ടൻ മാധ്യമങ്ങളിൽ ‘കള്ളനെന്നും' ,'ചതിയനെന്നും ‘വിളിച്ച പുതുമുഖ സംവിധായകൻ സാജിദ് യഹിയ എന്ന അനുജൻ എഴുതുന്നത് എന്ന് തുടങ്ങിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത(പിന്നീട് ഈ ആരോപണം വന്നപ്പോൾ വായിച്ചു )മൂന്ന് പേജിൽ താഴെയുള്ള അദ്ദേഹത്തിന്റെ കഥ മോഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഒരിക്കലും കണ്ടിട്ടിലാത്ത, ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടില്ലാത്ത(ഒരുപാട് തവണ ഞങ്ങളുടെ സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കാമെന്ന് പറഞ്ഞിട്ടും ചേട്ടൻ സമ്മതിച്ചില്ല) ‘മോഹൻലാൽ ‘ എന്ന എന്റെ സിനിമ ഞാൻ ഉണ്ടാക്കിയിരിക്കുന്നതത്രെ. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയിൽ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോൾ , ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെ ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ ആളാണ് ചേട്ടൻ.

   അർഹിക്കുന്ന പരിഗണന

  അർഹിക്കുന്ന പരിഗണന

  സംഭവം ഫെഫ്കവരെ എത്തിയപ്പോൾ അവിടെ ചേർന്ന് യോഗത്തിൽ താങ്കൾക്ക് അർഹിക്കുന്ന പരിഗണന നൽകാമെന്ന് തീരുമാനമെടുത്തിരുന്നു. അത് സംഘടനയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണെന്നും സാജിദ് ഫേസ്ബുക്കിൽ കുറിച്ചും. എന്നാൽ ഇപ്പോൾ സിനിമ റിലീസാകാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആർക്കു വേണെമെടാ നിന്റെ ഒക്കെ നന്ദി ‘എന്നാണ് ചേട്ടൻ പറയുന്നത് .നന്ദി വേണ്ടാത്ത ചേട്ടന് വേണ്ടതോ മോഹൻലാൽ എന്ന സിനിമയുടെ കളക്ഷന്റെ 25 ശതമാനവും!

  ഒരേ കോൺസെപ്റ്റ്

  ഒരേ കോൺസെപ്റ്റ്

  ഫെഫ്കയിൽ ചർച്ചക്ക് വിളിപ്പിച്ചപ്പോൾ, അവിടെയുള്ള മുതിർന്ന സിനിമ പ്രവർത്തകരോട് ചേട്ടൻ പറഞ്ഞത് ഞാൻ കഥ കോപ്പി അടിച്ചിട്ടില്ലായെന്നും ഇനി ഈ കോൺസെപ്റ്റിൽ ചേട്ടന് വേറൊരു സിനിമ ചെയ്യുവാൻ കഴിയില്ല എന്നുമാണ്. പത്ത് കൊല്ലത്തിന് മുന്നേ എഴുതിയ കഥയിൽ ചേട്ടന് സിനിമ ചെയ്യാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല!!! എങ്കിലും ഇതേ കോൺസെപ്റ്റിൽ ഇനിയും അദ്ദേഹത്തിന് സിനിമ ചെയ്യാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു, കാരണം ഞങ്ങളുടെ കഥയും രവി ചേട്ടന്റെ കഥയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതുകൊണ്ട് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

  ദി പോസ്റ്റും സ്വലെയും

  ദി പോസ്റ്റും സ്വലെയും

  ദിലീപിനെ നായികനാക്കി കലവൂർ ചിത്രമായ സ്വലെയ്ക്ക് സ്റ്റീവൻ സ്പിൽബെർഗിന്റെ ദി പോസ്റ്റുമായി ചെറിയ സാമ്യമുള്ളതായി തനിയ്ക്ക് തോന്നിയെന്നും സാജിദ് പറഞ്ഞു. കാരണവും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടിന്റെയും ‘കഥ' മാധ്യമപ്രവർത്തകർ ഒരു വാർത്ത കൊടുക്കാൻ പുറപ്പെടുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ്. കൂടാതെ 1971 ൽ പുറത്തിറങ്ങിയ ‘ഗുഡ്‌ഡി' എന്ന ഹിന്ദി സിനിമയിൽ ധർമേന്ദ്രയെ ഇഷ്ടപെടുന്ന ജയാ ബച്ചന്റെ കഥയാണ്. സ്ത്രീകളുടെ താരാരാധനയുടെ കഥ പറയുന്ന, ശ്രീദേവി, കമൽ ഹസ്സൻ എന്നിവർ അഭിനയിച്ച ‘സിനിമ പൈത്യം'ത്തിന്റെ ആശയവും ഇതുതന്നെയാണ്. ഇതേ ആശയ എടുത്താണ് താങ്കൾ മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് ‘ എന്ന കഥ എഴുതിയത് എന്ന് ഞാൻ പറഞ്ഞാൽ ചേട്ടന് എന്ത് തോന്നുമെന്നും സാജിദ് ചോദിക്കുന്നുണ്ട്.

  ഇതിനു മുൻപും

  ഇതിനു മുൻപും

  ഇതിനു മുൻപും ജോർജ് ഏട്ടൻസ് പൂരം', ‘രക്ഷാധികാരി ബൈജു' എന്നീ സിനിമകൾക്കെതിരെ ച കേസ് കൊടുത്തിരുന്നു. എന്നിട്ട് എന്തായി എന്നും സാജിദ് ചോദിക്കുന്നുണ്ട്. ഇങ്ങനെ പലർക്കും എതിരെ കേസ് കൊടുക്കുന്നതിൽ ചേട്ടന് ഒരു രസം ഒക്കെ ഉണ്ടാവും. പക്ഷെ മുറിവേൽക്കുന്നത് വർഷങ്ങൾ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവന്റെ മനസ്സിനാണ്. അത് മനസിലാക്കുവാൻ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചേട്ടന് കഴിയുമെന്ന് കരുതുന്നു. എന്തായാലും കോടതിയുടെ പരിഗണനയിൽ ആണല്ലോ ഈ വിഷയം. കോടതിയിലും നീതി ന്യായ വ്യവസ്ഥയിലും തനിക്ക് പൂർണ വിശ്വാസം ഉണ്ട് . കാരണം ചേട്ടന് ഇപ്പോഴും എന്റെ സിനിമയുടെ കഥ എന്താണ് എന്ന് പൂർണമായും അറിയില്ലയെന്നും കുറിപ്പിൽ പറയുന്നുണ്ട്.

  മോഹൻലാൽ ആരാധകർ

  മോഹൻലാൽ ആരാധകർ

  തന്നെ കള്ളനും ചതിയനും എന്നു വിഴിച്ചതിന്റെ പേരിൽ തനിയ്ക്ക് ഒരു വിഷമവും ഇല്ലെന്നും സാജിദ് പറഞ്ഞു. കാരണം ആത് തെറ്റായിരുന്നുവെന്നു കോടതിയും കാലവും തെളിയിക്കും. തനിയ്ക്ക് വേറൊരു കാര്യത്തിൽ ഏറെ സന്തോഷമുണ്ട്. തങ്ങൾ രണ്ടു പേരും രണ്ടും മോഹൻലാൽ ആരാധകർ ആണ് . യഥാർത്ഥ മോഹൻലാൽ ആരാധകൻ ആരാണെന്ന് വിഷു കഴിയുമ്പോൾ ജനങ്ങൾ തീരുമാനിച്ചോളും .നന്ദിയോടെ സാജിദ് യഹിയ എന്ന് പറഞ്ഞാണ് പേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Sajid Yahiya facebook post about mohanlal movie contraversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X