കൊറേ പരിഹാസങ്ങളും പുച്ഛം നിറഞ്ഞ വാക്കുകളും പേറി അടുത്ത ഇരയെ തേടി അവരും പോകും- സാജിദ് യഹിയ

സംവിധായകന്‍ സാജിദ് യഹിയുടെ സംവിധാനത്തിലെത്തിയ പുത്തന്‍ ചിത്രമാണ് ഖല്‍ബ്. നേരത്തെ ഷെയിന്‍ നിഗം നായകനാവാനിരുന്ന ചിത്രമാണെന്ന പേരില്‍ കുറേ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററിലേക്ക് എത്തിയ സിനിമയ്ക്ക് തുടക്കത്തില്‍ പിന്തുണ ലഭിച്ചിരുന്നെങ്കിലും തിയേറ്ററില്‍ ആളുകള്‍ കയറുന്നില്ലെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍.

ഖല്‍ബ് ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണെന്നും അത് കാണുമ്പോള്‍ എന്റെ ഹൃദയം പൊട്ടി പോവുകയാണെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

 sajid-yahia

'ആ പച്ചനിറമുള്ള ചതുരം കാണുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്... ഖല്‍ബ് ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്... ഇന്നല്ലെങ്കില്‍ നാളെ അതും അവസാനിക്കും. കൊറേ പരിഹാസങ്ങളും പുച്ഛം നിറഞ്ഞ വാക്കുകളും പേറി അടുത്ത ഇരയെ തേടി അവരും പോകും.

ബാക്കി ആവുന്നത് എന്റെ ഖല്‍ബ് എന്ന സ്വപ്നം മാത്രമാണ്. പിന്നെ അത് കാണാതെ പോയെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാര്‍ത്ഥ പ്രേക്ഷകരും. എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖല്‍ബിന്റെ മിടിപ്പുകള്‍ എന്നെങ്കിലും ഒക്കെ എത്തും എന്ന്. പക്ഷെ ഇന്ന്, ഈ കീറി മുറിക്കലുകള്‍ക്ക് അപ്പുറത്ത്, സാധാരണ ആ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കല്‍ വാങ്ങലുകളാണ് ഇല്ലാതെ ആയത്. തത്കാലത്തേക്ക് എങ്കിലും എന്റെ ഖല്ബിന്റെ മിടിപ്പും...

കലയില്‍ പൂര്‍ണതയില്ല. കലയെ കുറ്റപ്പെടുത്തുന്നതിലെ സമ്പൂര്‍ണതയുള്ളു. അതാണ് ഇവിടുത്തെ ഏറ്റവും ദയനീയമായ അവസ്ഥ. ഞാന്‍ മുന്നോട്ട് തന്നെ പോകും. നമ്മള്‍ എവിടെയെങ്കിലും വച്ച് കാണും,'... എന്നുമാണ് സാജിദ് യഹിയയുടെ പോസ്റ്റില്‍ പറയുന്നത്. ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള കമന്റുകളാണ് സംവിധായകന്റെ പോസ്റ്റിന് താഴെ വരുന്നത്.

150 രൂപ മുടക്കുന്ന പ്രേക്ഷകന് അതിലേക്ക് ആകര്‍ഷിക്കുന്ന എന്തെങ്കിലും അതില്‍ ഉണ്ടാവണം. അല്ലാതെ ഇന്നത്തെ കാലത്ത് തീയേറ്ററിലേക്ക് ആളുകള്‍ വരില്ല. ഒരു ശരാശരി മലയാളിക്ക് ആഴ്ചയില്‍ ഒരു 2 പടം ഒക്കെ മാക്‌സിമം തീയേറ്ററില്‍ പോയി കാണാന്‍ സാധിക്കൂ. ഒരു പടത്തിനു പോവാനുള്ള ചെലവ് പറയാതെ തന്നെ അറിയാലോ. ഈ ആഴ്ച ഇപ്പോള്‍ അബ്രഹാം ഓസ്ലറും ക്യാപ്റ്റന്‍ മില്ലറും നല്ല റിവ്യൂ കിട്ടി കളിക്കുന്നത് കൊണ്ടാവാം ഖല്‍ബിന് ആളു കയറാത്തത്.

 sajid-yahia

അതൊരിക്കലും സിനിമ മോശം ആയത് കൊണ്ടാവില്ല. ഇറങ്ങിയ സമയം മോശം ആയത് കൊണ്ടും ആവാം. ഗപ്പി ഒക്കെ തീയറ്ററില്‍ ഇറങ്ങിയത് ഓര്‍ത്തു പോവുന്നു. ഒരുപക്ഷെ ഒടിടി റിലീസ് ആവുമ്പോള്‍ വാഴ്ത്തപ്പെടാന്‍ ആവും ഈ സിനിമയുടെ യോഗം. അങ്ങനെ അവരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് ഒരാള്‍ സംവിധായകനോട് പറയുന്നത്.

എന്റെ പൊന്ന് ബ്രോ, പടം മോശം ആണെങ്കില്‍ തീയേറ്ററിലേക്ക് ആള്‍ വരില്ല. അതിന് ഇങ്ങനെ സഹതാപ തരംഗം ഉണ്ടാകാന്‍ നോക്കുന്നത് എന്തിനാണ്? നിങ്ങള്‍ ഒരു ഡ്രസ് എടുക്കാന്‍ പോയാല്‍ നല്ലത് നോക്കിയല്ലേ എടുക്കുന്നത്. അല്ലാതെ പൈസ കൊടുത്തു മോശം എടുക്കുമോ? ഇന്ന് ആളുകള്‍ കൂടുതല്‍ ചൂസി ആയി. നല്ല പടങ്ങള്‍ എന്ന് അഭിപ്രായം വരുന്നത് ജെന്‍ഡര്‍ പോലും നോക്കാതെ പോയി കാണുന്നുണ്ട്. അല്ലാത്തത് തിരിഞ്ഞു നോക്കുന്നില്ല.

അതിന് ഇനി എത്ര ഇരവാദം മുഴകിയിട്ടും കാര്യമില്ല. ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന സിനിമകള്‍ ചെയുക എന്നത് മാത്രമാണ് ഇതിനൊക്കെ പരിഹാരം. നല്ലത് എന്ന അഭിപ്രായം വന്ന ഏതെങ്കിലും പടങ്ങള്‍ കഴിഞ്ഞ വര്‍ഷം പൊട്ടിയോ? അല്ലാതെ അന്യഭാഷാ പടങ്ങള്‍ മലയാള സിനിമയെ തകര്‍ക്കുന്നേ, റിവ്യൂ കൊല്ലുന്നേ എന്നൊക്കെ കാരഞ്ഞോണ്ട് ഇരുന്നാല്‍ അവിടെ ഇരിക്കത്തെ ഉള്ളു.. എന്നിങ്ങനെ സാജിദിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

More from Filmibeat

Read more about: sajid yahiya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X