കെട്ടു കഥയെ വെല്ലുന്ന യാഥാർഥ്യം സൃഷ്ടിച്ച നായകൻ്റെ പേര് ജോജു ജോർജ്; ആശംസകളുമായി സംവിധായകന്‍ സജിദ് യാഹിയ

വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് ജോജു ജോര്‍ജ്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയ ജോജുവിന്റെ തമിഴ് ചിത്രം റിലീസിനൊരുങ്ങുകയാണ്. ധനുഷിനൊപ്പം അഭിനയിക്കുന്ന ഈ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ ജൂണ്‍ പതിനെട്ടിനാണ് റിലീസ്. ഈ സന്തോഷം പങ്കുവെച്ചും ജോജുവിന്റെ ക്ഷമയും ഇച്ഛശക്തിയും കൊണ്ട് ലോകം കീഴടക്കിയ കാര്യവും പറയുകയാണ് സംവിധായകന്‍ സജിദ് യാഹിയ.

'ജോജു ജോര്‍ജ്. ക്ഷമ, കാത്തിരിപ്പ്, പ്രയത്‌നം, ഈ മൂന്നു വാക്കുകളും ഒരൊറ്റ പേരിലേക്ക് ചുരുക്കിയാല്‍ അതിങ്ങനെയായിരിക്കും. നാളെ സിനിമ സ്വപ്‌നം കാണുന്ന ഏതൊരാളും ആദ്യം പഠിക്കേണ്ട പേര്. ഒരുപക്ഷെ നാളെ ചരിത്രത്തില്‍ അയാളുടെ ജീവിതം തന്നെയൊരു കെട്ടുകഥ പോലെ വായിക്കപ്പെടാം. ക്ഷമ കൊണ്ടും ഒരിക്കലും പിന്തിരിയാത്ത കാത്തിരിപ്പ് കൊണ്ടും നിരന്തരമായ കഠിന പ്രയത്‌നം കൊണ്ടും തോറ്റു പോകും എന്നു വിധിയെഴുതിയവര്‍ക്ക് മുന്നില്‍ രാജ്യം കീഴടക്കിയ സ്വപ്നം നേടിയ രാജാവിന്റെ കഥ.

 joju

ഒരിക്കലൊന്നു സ്‌ക്രീനിലെത്താന്‍ മോഹിച്ചിടത്തു നിന്നു ലൊക്കേഷനുകള്‍ കേറി അലഞ്ഞും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തിരകളില്‍ എത്തി നോക്കിയും പിന്നീട് പതുകെ പതുകെ അടിവച്ചുയര്‍ന്നും ഒടുവിലെപ്പോഴോ തോറ്റെന്നു കരുതി മറ്റൊരു ദിശയില്‍ സഞ്ചരിക്കാം എന്നു ആലോചിച്ചിടത്തു നിന്നു, വീണ്ടും തിരികെ വന്നും പിന്നെയും കാത്തിരുന്നും ഒടുവില്‍ തരില്ലെന്നുറപ്പിച്ചിടത്തു നിന്നു സധൈര്യം പിടിച്ചു നേടി.

സിംപിളാണ്, സ്റ്റൈലിഷും, ഇഷ റെബ്ബയുടെ വേറിട്ട ചിത്രങ്ങൾ വൈറലാവുന്നു

ഒടുവില്‍ ഇതാ ലോകം മുഴുവന്‍ 190 രാജ്യങ്ങളില്‍ ഒരിക്കല്‍ എത്തി നോക്കാന്‍ മോഹിച്ചവന്റെ മുഖം എത്തുന്ന വിജയത്തിന്റെ മാജിക്. കാര്‍ത്തിക് സുബ്ബരാജ്, ധനുഷ് റിലായന്‍സ് ചിത്രമായ ജഗമേ തന്തിരം ജൂണ്‍ 18നു നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുമ്പോള്‍ അഭിമാനത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും ചേര്‍ത്തു പിടിക്കുന്നത് അതെ പേര് തന്നെയാണ്.

Recommended Video

Nayattu Movie Press Meet | Kunchako Boban | Joju George | Nimisha Sajayan | Filmibeat Malayalam

ക്ഷമയും ഇച്ഛാശക്തിയും കാത്തിരിപ്പും കൊണ്ട് ലോകം കീഴടക്കിയ സ്വപ്‌നം കാണുന്നവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന കെട്ടു കഥയെ വെല്ലുന്ന യാഥാര്‍ഥ്യം സൃഷ്ടിച്ച നായകന്റെ പേര്. ജോജു ജോര്‍ജ്, പ്രിയ ജോജു ചേട്ടാ അഹങ്കാരമാണ് അഭിമാനമാണ് നിങ്ങള്‍... എന്നുമാണ് സജിദ് യാഹിയ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X