ആസിഫ് അലി നാളെ റാങ്കോടെ പാസാകുമെന്ന് സാജിദ് യാഹിയ! കാണാം

By Midhun

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെ സിനിമയിലെത്തിയ ആസിഫ് തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മുന്‍നിരനടനായി ഉയര്‍ന്നിരുന്നത്.സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗം എന്ന ചിത്രത്തിലെ ആസിഫിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ആസിഫ് നായകനാവുന്ന പുതിയ ചിത്രമാണ് ബിടെക്.ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്. ബിടെക് റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മോഹന്‍ലാലിന്റെ സംവിധായകന്‍ സാജിദ് യാഹിയ ചിത്രത്തിന് ആശംസകളുമായി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ബിടെക്ക്

ബിടെക്ക്

സണ്‍ഡേ ഹോളിഡേയ്ക്കു ശേഷ്ം വലിയൊരു ഹിറ്റിനായി കാത്തിരിക്കുന്ന ആസിഫിന് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ബിടെക്. നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച മൃദുല്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ബിടെക്. ചിത്രത്തിന്റേ പേര് സൂചിപ്പിക്കുന്നതു പോലെ ബിടെക്ക് വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ബിടെക്ക് ബാംഗ്ലൂരില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പറയുന്നത്.ആസിഫലിയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ബിടെക്കിലേതെന്നാണ് അറിയുന്നത്.

ആസിഫും അപര്‍ണയും

ആസിഫും അപര്‍ണയും

ജിസ് ജോയി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലായിരുന്നു ആസിഫും അപര്‍ണ ബാലമുരളിയും ആദ്യമായി ഒന്നിച്ചഭിനയിച്ചിരുന്നത്. ഇവരൊന്നിച്ച ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷമാണ് ആസിഫലിയുടെ ഭാഗ്യ നായികയാണ് അപര്‍ണയെന്ന് എല്ലാവരും പറഞ്ഞിരുന്നത്. തുടര്‍ന്ന് രതീഷ് കുമാര്‍ സംവിധാനം ചെയ്ത തൃശിവ പേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലും ഈ കൂട്ടുക്കെട്ട് വീണ്ടുമൊന്നിച്ചിരുന്നു. അപര്‍ണ ആസിഫിന്റെ നായികയാവുന്ന മൂന്നാമത്തെ ചിത്രമാണ് ബിടെക്ക്

ചിത്രത്തിലെ മറ്റു താരങ്ങള്‍

ചിത്രത്തിലെ മറ്റു താരങ്ങള്‍

നടന്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിടെക്ക്. ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രമായിട്ടാണ് താരം എത്തുന്നതെന്നാണ് അറിയുന്നത്.അനൂപ് മേനോനെ കൂടാതെ ശ്രീനാഥ് ഭാസി,ദീപക് പറമ്പേ്ല്‍, അര്‍ജുന്‍ അശോകന്‍,സൈജു കുറുപ്പ് നിരഞ്ജന അനൂപ്, തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബിടെക്ക്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ താരങ്ങളെല്ലാം തന്നെ തിളങ്ങിയരുന്നു. പ്രേക്ഷകരെ ചിത്രം കാണ്ാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ആസിഫ് അലി റാങ്കോടെ പാസാകുമെന്ന് സാജിദ്

ആസിഫ് അലി റാങ്കോടെ പാസാകുമെന്ന് സാജിദ്

ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സാജിദ് യാഹിയ. സംവിധാനത്തിനു പുറമേ അഭിനയത്തിലും തിളങ്ങിയ സാജിദ് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മഞ്ജു വാര്യര്‍ ലാലേട്ടന്‍ ആരാധികയായി അഭിനയിച്ച മോഹന്‍ലാല്‍ എന്ന ചിത്രമായിരുന്നു സാജിദിന്റെ സംവിധാനത്തില്‍ ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മോഹന്‍ലാലിന്റെ വിജയത്തിളക്കത്തിലാണ് സാജിദ് ടീമും ഇപ്പോഴുളളത്. വിജയത്തിളത്തിളക്കിത്തിനിടെ ആസിഫ് അലി ചിത്രം ബിടെക്കിന് ആശംസകളുമായി എ്ത്തിയിരിക്കുകയാണ് സാജിദ്. ആസിഫ് നാളെ റാങ്കോടെ പാസാകുമെന്ന് പറഞ്ഞാണ് സാജിദ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്

സാജിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാജിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ബി-ടെക് റാങ്കോടെ പാസാകും.

ബി-ടെക്...പഴയെ 'മോശമല്ലാത്ത പ്രീ ഡിഗ്രി'ക്കും, യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതിയായ പോളിടെക്നിക്ക് കോഴ്‌സുകളെക്കാളും ഒക്കെ വലിയ തമാശയായി നമ്മുടെ നാട്ടില്‍ പരിണമിച്ച ഒന്ന്!. ആ പേരില്‍ പക്ഷെ നാളെ ഒരു സിനിമ ഇറങ്ങുമ്പോള്‍, എനിക്ക് നല്ല ഉറപ്പുണ്ട് മലയാള സിനിമയില്‍ ഒരു ഗോള്‍ഡ് മെഡലും റാങ്കുമായി പാസാകുവാന്‍ പോകുന്ന ഒരു ചിത്രം ആയിരിക്കും അതെന്ന്. അതിന് ഒന്നാമത്തെ കാരണം ഇതിന്റെ സംവിധായകന്‍ മൃദുല്‍ തന്നെ! എത്രെയോ നാളുകളായി സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന അയാളെ എനിക്കറിയാം. ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും സിനിമയെ സ്വപ്നം കാണുന്ന, തന്റേതായ കാഴ്ചപാടുകള്‍ ഉള്ള ഒരു കലാകാരന്‍ ആണ് അയാള്‍. പിന്നെ ഇതില്‍ നമ്മുടെ ആസിഫ് ഭായിയും ഉണ്ട്...കൂടുതലൊന്നും പറയുന്നില്ല. സിനിമയിലെ സൗഹൃദങ്ങള്‍ പലപ്പോഴും സിനിമയേക്കാള്‍ വലിയ ഫിക്ഷനുകള്‍ ആയി മാറിയപ്പോഴും ഒരു റിയലിസ്റ്റികായ ഒരു കഥപോലെ, അതിലെ യഥാര്‍ത്ഥ സുഹൃത്തായി എനിക്ക് ഇവിടെ തോന്നിയ ചുരുക്കം ചില ആളുകളില്‍ ഒരാള്‍!

വിജയാശംസകള്‍!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X