'അയാള്‍ അഭിനയത്തിലൂടെ കവിതകള്‍ രചിക്കുന്ന ഒരു നടനാണ്'! ഷെയിന്‍ നിഗത്തെ പിന്തുണച്ച് സാജിദ് യാഹിയ

By Midhun Raj

ഷെയ്ന്‍ നിഗം വിഷയം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വിവാദമായി കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. നടനെ വിലക്കികൊണ്ടുളള പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ തീരുമാനം വന്നതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും ഇതില്‍ പ്രതികരണവുമായി എത്തുന്നത്. ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് സംവിധായകനും നടനുമായ സാജിദ് യാഹിയ വീണ്ടും രംഗത്തെത്തിയിരുന്നു. അയാള്‍ അഭിനയത്തിലൂടെ കവിതകള്‍ രചിക്കുന്ന ഒരു നടനാണെന്ന് സാജിദ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

sajid yahiya-shane nigam

സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്

ഷെയിന്‍ നിഗം ഇതില്‍ ഏത് ഭാഗത്തെ പ്രധിനിധിയാണെന്ന് അയാളുടെ സൃഷ്ടികള്‍ പറയട്ടെ. പക്ഷെ ഒന്നുണ്ട്, അയാള്‍ അഭിനയത്തിലൂടെ കവിതകള്‍ രചിക്കുന്ന ഒരു നടനാണ്. സ്വന്തം നിലയ്ക്ക്, സ്വന്തം സിനിമ സങ്കല്പങ്ങളെ സ്വയം വരച്ചിട്ട അയാള്‍ സഞ്ചരിച്ച ദൂരത്തേക്കാളും ഇനി സഞ്ചരിക്കാനിരിക്കുന്ന ദൂരങ്ങളാണ് അധികവും. അതിലേക്കുള്ള താളാത്മകമായ സഞ്ചാരപഥങ്ങള്‍ താണ്ടുവാന്‍ അയാള്‍ക്ക് സാധിക്കട്ടെ. കാരണം ആ സഞ്ചാരങ്ങള്‍ മലയാള സിനിമയുടെ പുതിയ അധ്യായങ്ങള്‍ ആവുമെന്നുള്ളത് തീര്‍ച്ചയാണ്.

പിന്നെ വിവാദങ്ങള്‍...ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഒരു നടന്‍ മരിലിന്‍ ബ്രാന്‍ഡോയാണ്. കഥാപാത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്കും, ആധികള്‍ക്കും ഉള്ള ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ തേടി തേടി പലപ്പോഴും നിര്‍മാതാക്കള്‍ ആയും, സംവിധായകനായും ഒക്കെ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബ്രാണ്ടോയിലെ അത്യാര്‍ത്തിയുള്ള ആ നടനെ ചേര്‍ത്ത് പിടിച്ചത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോട് ചേര്‍ത്ത് പിടിചിരുന്ന അന്നത്തെ ആളുകള്‍ തന്നെയാണ്.
ആ ആളുകള്‍ എല്ലാ കാലത്തും എല്ലാ ഇടങ്ങളിലും ഉള്ളിടത്തോളം കാലം ഷെയിന്‍ നിഗം എന്ന നടന്‍ അയാള്‍ ഒരുപാട് സഞ്ചരിക്കാനുള്ള ആ ദൂരങ്ങള്‍ താണ്ടുക തന്നെ ചെയ്യും.

sajid yahiya-shane nigam

More from Filmibeat

Read more about: sajid yahiya shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X