ഷെയ്ന്‍ നിഗമിനെതിരെ വാര്‍ത്ത കൊടുത്താല്‍ പണം! ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെയ്ന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെയില്‍, ഖുര്‍ബാനി സിനിമാ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ സംഭവങ്ങളും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷെയ്ന്‍ മുടി വെട്ടിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിച്ചത്.

തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. വിലക്കല്ല ഒതുക്കിയതാണെന്നായിരുന്നു പലരും പറഞ്ഞത്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകനായ സാജിദ് യഹിയ. തന്റെ സുഹൃത്തിന് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വിലക്കിയതല്ല ഒതുക്കിയതാണ്

വിലക്കിയതല്ല ഒതുക്കിയതാണ്

യുവതാരം ഷെയ്ന്‍ നിഗത്തെ വിലക്കിയതല്ല ഒതുക്കിയതാണെന്ന് വ്യക്തമാക്കി നിരവധി പേരായിരുന്നു എത്തിയത്. ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുനിന്നുള്ളവരും ഈ ആരോപണം ശരിവെച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു ആസൂത്രിത നീക്കത്തിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകനായ സാജിദ് യഹിയ. തെളിവ് സഹിതമായാണ് അദ്ദേഹം ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അദ്ദേഹത്തിന്‍രെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പക്വതയോടെ ഇടപെടണം

പക്വതയോടെ ഇടപെടണം

ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

ഷെയ്ന്‍റെ കൂടെ

ഷെയ്ന്‍റെ കൂടെ

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും. എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്ക്രീൻ ഷോട്ടും ആണ് താഴെ. ഇങ്ങനെയായിരുന്നു സാജിദ് യഹിയയുടെ കുറിപ്പ് തുടങ്ങുന്നത്.

വന്ന സന്ദേശം ഇതായിരുന്നു

വന്ന സന്ദേശം ഇതായിരുന്നു

കഴിഞ്ഞ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ്‌ പോർട്ടൽസ്‌, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ്‌ നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്സ്, സ്റ്റോറീസ് വരണം. അതായത് "പൈഡ് ന്യൂസ്‌ "..

തെറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ

വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X