»   » പാന്റിന്റെ പോക്കറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് എടുത്തു തന്നു, സന്തോഷം തോന്നിയ നിമിഷം സംവിധായകന്‍

പാന്റിന്റെ പോക്കറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് എടുത്തു തന്നു, സന്തോഷം തോന്നിയ നിമിഷം സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മണിയന്‍പിള്ള രാജുവുമായിട്ടുള്ള അനുഭവം നവാഗത സംവിധായകനായ സജിത്ത് ജഗന്നാഥന്‍ പങ്കു വയ്ക്കുന്നു. തന്റെ ആദ്യ ചിത്രമായ ഒരേ മുഖത്തിനപ്പുറം തനിക്ക് സന്തോഷം നല്‍കിയതാണ് അനുഭവമായിരുന്നുവെന്നും ജഗന്നാഥന്‍ പറയുന്നു. ജഗന്നാഥന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഭവം പങ്കു വച്ചത്.

സ്പടികത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് താന്‍ ആദ്യമായി മണിയന്‍പിള്ള രാജുവിനെ കാണുന്നത്. അന്ന് താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. പിന്നീട് ഒരേ മുഖത്തിന്റെ കഥ പറയാന്‍ വീണ്ടും കണ്ടമുട്ടിയപ്പോള്‍. ജഗന്നാഥന്‍ പറയുന്നു.

പാന്റിന്റെ പോക്കറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് എടുത്തു തന്നു, ആദ്യ ചിത്രം എന്നതിനപ്പുറം സന്തോഷം തോന്നിയ നിമിഷം സംവിധായകന്‍

മണിയന്‍പിള്ള രാജുവിനോട് കഥ പറയാന്‍ തിരുവനന്തപുരം ക്ലബ്ബില്‍ പോയി. കഥ പറഞ്ഞതിന് ശേഷം നമുക്ക് ചെയ്യാമെന്നും പറഞ്ഞു. പാവാട കണ്ടോ, ഇല്ലെങ്കില്‍ ശ്രീകുമാറില്‍ പോയി കാണൂ.. ഞാന്‍ വിളിച്ചു പറയാമെന്നും രാജുയേട്ടന്‍ പറഞ്ഞു.

പാന്റിന്റെ പോക്കറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് എടുത്തു തന്നു, ആദ്യ ചിത്രം എന്നതിനപ്പുറം സന്തോഷം തോന്നിയ നിമിഷം സംവിധായകന്‍

ഒരേ മുഖത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ നല്ല മഴ. നനഞ്ഞ തണുത്ത് വിറച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചെന്ന് സോറി പറഞ്ഞു. രാജുയേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു സാരമില്ല സിനിമ നന്നാവട്ടെ.

പാന്റിന്റെ പോക്കറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് എടുത്തു തന്നു, ആദ്യ ചിത്രം എന്നതിനപ്പുറം സന്തോഷം തോന്നിയ നിമിഷം സംവിധായകന്‍

ഷൂട്ടിങ് തീര്‍ന്ന് പോകാന്‍ സമയമായപ്പോള്‍ എന്നെ വിളിച്ച് പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു ബ്രേസ്ലെറ്റ് എടുത്തു തന്നു. മോന്‍ ലണ്ടനില്‍ നിന്നും കൊണ്ടു വന്നതാണെന്ന് പറഞ്ഞ് എന്‍െ കൈയിലേക്ക് തന്നു. ആദ്യ സിനിമ എന്നതിനപ്പുറം തോന്നിയ സന്തോഷം.

പാന്റിന്റെ പോക്കറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് എടുത്തു തന്നു, ആദ്യ ചിത്രം എന്നതിനപ്പുറം സന്തോഷം തോന്നിയ നിമിഷം സംവിധായകന്‍

ധ്യാന്‍ ശ്രീനിവാസനെയും അജു വര്‍ഗീസിനെയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിത്ത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. മണിയന്‍പിള്ള രാജുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Sajith Jagannathan about ore mukham malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam