»   » ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ മഞ്ജുവിനെ രക്ഷിച്ചത് മോഹന്‍ലാലിന്റെ സിനിമാ കഥാപാത്രങ്ങള്‍!!

ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ മഞ്ജുവിനെ രക്ഷിച്ചത് മോഹന്‍ലാലിന്റെ സിനിമാ കഥാപാത്രങ്ങള്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കട്ട ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന സിനിമയെ കുറിച്ച് ആരാധകര്‍ അറിഞ്ഞതാണ്. ഒട്ടേറെ സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ എന്ന കട്ട ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി ആരാധകരും പ്രതീക്ഷയിലാണ്. സുധീഷ് വാരനാടിന്റെ തിരക്കഥയില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വില്ലന്‍ കഥാപാത്രം

1980ല്‍ ക്രിസ്തുമസിന് പുറത്തിറങ്ങിയ മോഹന്‍ലാല്‍ വില്ലനായി എത്തുന്ന ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ആ സിനിമ തിയേറ്ററുകളില്‍ എത്തിയ സമയത്ത് ജനിച്ച കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.

നടന്റെ പേരില്‍ ഒരു ചിത്രം

നടന്റെ പേര് മാത്രമായി ഒരു സിനിമയുടെ ടൈറ്റിലായി എത്തുന്നത് ഇത് ആദ്യമായാണ്. നേരത്തെ പ്രേം നസീറിനെ കാണ്മാനില്ല എന്ന പേരില്‍ ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. എങ്കില്‍ പോലും താരത്തിന്റെ പേരില്‍ മാത്രം ടൈറ്റിലായി നല്‍കി പുറത്ത് വരുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്.

മോഹന്‍ലാലിന്റെ ആരാധിക

മോഹന്‍ലാല്‍ എന്ന നടന്റെ കടുത്ത ആരാധികയെ കുറിച്ചാണ് സിനിമ. ജീവിതത്തിലെ ചില നിര്‍ണായക നിമിഷത്തില്‍ മോഹന്‍ലാല്‍ സിനിമകളുടെ കഥാപാത്രങ്ങള്‍ പെണ്‍കുട്ടിക്കൊരു സംരക്ഷണം തോന്നുന്നതാണ് ഒരു ചിത്രം.

മോഹന്‍ലാല്‍ ജീവതത്തിലുടനീളം

തന്റെ ജീവിതത്തില്‍ ഉടനീളം ലാല്‍ അവള്‍ക്കൊപ്പമുണ്ടെന്ന് തോന്നുവിധമാണ് കഥയുടെ പോക്ക്. മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ.

ഇങ്ങനെ ഒരു ത്രഡിലേക്ക് എത്തിയത്

തന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണ് ഈ സിനിമയുടെ ബീജാവാപത്തിന് കാരണമായതെന്ന് സംവിധായകന്‍ സാജിത് വാഹിയ പറയുന്നു. സുഹൃത്തില്‍ നിന്ന് ലഭിച്ച ത്രഡില്‍ ഒരു സ്ത്രീ കഥാപാത്രത്തെ പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് സാജിത് പറയുന്നു.

മോഹന്‍ലാല്‍ തിരക്കഥ വായിച്ചില്ലേ

ഇങ്ങനെ ഒരു കഥയെ കുറിച്ചും ചിത്രത്തിന് അദ്ദേഹത്തിന്റെ തന്നെ പേര് നല്‍കുന്നതായും ലാലിനോട് പറഞ്ഞു. ലാലിന് പൂര്‍ണ സമ്മതമായിരുന്നു. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാലിന് നല്‍കിയിരുന്നു. തിരക്കഥ പൂര്‍ണമായി വായിച്ചോ എന്ന് പോലും അറിയില്ല- മോഹന്‍ലാലിന് പൂര്‍ണ സമ്മതം തന്നെ. സംവിധായകന്‍ പറയുന്നു.

മഞ്ജു വാര്യരുടെ പ്രതികരണം

ചിത്രത്തില്‍ അഭിനയിക്കാന്‍ തുടക്കത്തില്‍ തന്നെ നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച മഞ്ജുവിന് പൂര്‍ണ സമ്മതമായിരുന്നു.

സാജിത് യാഹിയ

കളക്ടര്‍, ഫ്രൈഡേ, തീവ്രം, ബാംഗ്ലൂര്‍ ഡേയ്‌സ്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സാജിത് യാഹിയയുടെ ആദ്യ സംവിധാനസംരഭമായിരുന്നു ഇടി. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകന്‍.

English summary
Sajith Yahiya about Mohanlal Malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam